India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നീപഥിനെതിരെ വ്യാപക പ്രതിഷേധം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, ബീഹാറിലും രാജസ്ഥാനിലും സംഘര്‍ഷം

Google Oneindia Malayalam News

പട്‌ന: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പ്ലാനിനെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം. ബീഹാറില്‍ ആരംഭിച്ച പ്രതിഷേധം പലയിടത്തും അക്രമത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. റിക്രൂട്ട്‌മെന്റിനായി പോകാനിരുന്ന മത്സരാര്‍ത്ഥികള്‍ തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ട്രെയിന്‍ സര്‍വീസിനെ പോലും തടഞ്ഞു. ബീഹാറിലാണ് ഈ സംഭവങ്ങള്‍ നടന്നത്.

ബാറ്റണുമായി ഇറങ്ങിയ പ്രതിഷേധക്കാര്‍ ബാബുവ റെയില്‍ സ്റ്റേഷനിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ കണ്ണാടി ചില്ലുകള്‍ തകര്‍ത്തു. ഇതിലെ ഒരു കോച്ചിന് ഇവര്‍ തീയ്യിട്ടും. ഇന്ത്യന്‍ ആര്‍മി ലവേഴ്‌സ് എന്ന ബാനറും ഇവര്‍ ഉയര്‍ത്തി കാണിച്ചു. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ഇവര്‍ മുദ്രാവാക്യവും വിളിച്ചു.

അഗ്നിപഥ് പദ്ധതി: തെരുവില്‍ ഇറങ്ങി സൈനിക ജോലിക്കായി അപേക്ഷിച്ചവര്‍, റെയില്‍വേ ട്രാക്ക് ബ്ലോക്കാക്കിഅഗ്നിപഥ് പദ്ധതി: തെരുവില്‍ ഇറങ്ങി സൈനിക ജോലിക്കായി അപേക്ഷിച്ചവര്‍, റെയില്‍വേ ട്രാക്ക് ബ്ലോക്കാക്കി

ആരായിലെ റെയില്‍ സ്‌റ്റേഷനില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. പോലീസിന് നേരെ ഇവര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ റെയില്‍വേ സ്റ്റേഷനുള്ളില്‍ തീപിടിച്ചു. ഇത് അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

ഇവര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ ഫര്‍ണിച്ചറുകള്‍ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞാണ് തീയിട്ടത്. അഗ്നിപഥ് സ്‌കീം പ്രകാരം നാല് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയാലും 25 പേരെ മാത്രമേ സൈന്യത്തില്‍ ജോലി ലഭിക്കൂ.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കം കിട്ടില്ലെന്നുള്ള നിര്‍ദേശങ്ങള്‍ അടക്കമാണ് റിക്രൂട്ട്‌മെന്റിനായി വരേണ്ടിയിരുന്നവരെ രോഷാകുലരാക്കുന്നത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് രണ്ട് വര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നത്. എന്നാല്‍ ഭാവി സുരക്ഷിതമാക്കാനുള്ള ഒന്നും അതില്‍ ഇല്ല. നാല് വര്‍ഷം കഴിഞ്ഞ് തങ്ങളെ നിലനിര്‍ത്തിയില്ലെങ്കില്‍ എന്താകും ഭാവിയെന്നും ഇവര്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിക്കണമെന്നാണ് ആവശ്യം. നാല് വര്‍ഷത്തെ സേവനം കൊണ്ട് ഞങ്ങള്‍ വീടില്ലാത്തവരാകുമെന്നും മത്സരാര്‍ത്ഥികള്‍ പറയുന്നു. ജയ്പൂരില്‍ പ്രതിഷേധക്കാര്‍ അജ്‌മേര്‍-ദില്ലി ഹൈവേ തടഞ്ഞു. നൂറ്റമ്പതോളം പ്രതിഷേധക്കാരാണ് ഉള്ളത്. പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ജെഹാനാബാദില്‍ വിദ്യാര്‍ത്ഥികളാണ് കല്ലെറിഞ്ഞത്. പോലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ഇവരെ മാറ്റിയാണ് റെയില്‍വേ ട്രാക്കിലെ തടസ്സങ്ങള്‍ ഒഴിവാക്കിയത്. പോലീസുകാര്‍ കല്ലേറിനെ തുടര്‍ന്ന് ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി. നവാദയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. നവാഡ റെയില്‍വേ സ്റ്റേഷനും ഇവര്‍ ബ്ലോക് ചെയ്തു. റെയില്‍വേ ട്രാക്കില്‍ ഇവര്‍ ടയര്‍ കത്തിച്ചെറിഞ്ഞു.

വന്‍ ജനക്കൂട്ടം റെയില്‍വേയുടെ വസ്തുവകകള്‍ തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. സഹര്‍സയിലും സമാന കാര്യമാണ് നടന്നത്. ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. റെയില്‍വേയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഛപ്രയിലും മുസഫര്‍പൂരിലും ബക്‌സറിലും വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

cmsvideo
  Indigo Submitted Report To DGCI | മുഖ്യമന്ത്രിക്കെതിരായുള്ള ആക്രമണത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ട്
  English summary
  train set on fire, stone pelting, heavy protest in rajasthan and bihar over agneepath recruitment plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X