ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ എഡിറ്റ് ചെയ്യാം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വെ. ഇനി മുതല്‍ ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് യാത്ര തീയതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് ഐ ആര്‍ സി ടി സി അറിയിച്ചു. ഇങ്ങനെ ഒരു മാറ്റം വരുത്തുന്നതിന് അധികം പണം നല്‍കേണ്ടതില്ലെന്നും റെയില്‍വെ അധികൃതര്‍ പറയുന്നു.
ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ യാത്രാ തീയതികളില്‍ മാറ്റം വന്നാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പുതിയ ടിക്കറ്റ് എടുക്കാറാണ് പതിവ്. ഇങ്ങനെ ചെയ്യാമ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജെന്ന രീതിയില്‍ പണവും നഷ്ടമാകും. ഈ സംവിധാനത്തിനാണ് റെയില്‍വെ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ തന്നെ ഒരാള്‍ യാത്ര സമയം മാറ്റാന്‍ സാധിക്കും.

ഇതിന് വേണ്ടി ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ മതിയാകും. ടിക്കറ്റ് സമര്‍പ്പിച്ച ശേഷം പുതിയ യാത്ര തീയതിക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതുകൂടാതെ ആവശ്യമെങ്കില്‍ ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റാനും സാധിക്കും.
തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല എന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ക്ലാസ് മാറ്റുകയാണെങ്കില്‍ അതിന് ആവശ്യമായ നിരക്ക് നല്‍കേണ്ടി വരും. ഉയര്‍ന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായി നല്‍കേണ്ട നിരക്കാണിത്.












Click it and Unblock the Notifications