Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിങ് മെഷീനില്‍ തട്ടിപ്പ് നടക്കില്ല; രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്, ഹൈക്കമാന്റ് നിര്‍ദേശം നല്‍കി

ദില്ലി: അടുത്ത കാലത്തായി ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന വിവാദമാണ് വോട്ടിങ് മെഷീനിലെ തട്ടിപ്പ്. പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടികളാണ് ആരോപണവുമായി രംഗത്തുവരാറ്. പ്രതിപക്ഷ പാര്‍ട്ടികളുടെ വാദത്തിന് ബലമേകുന്ന ചില വിവരങ്ങള്‍ അടുത്തിടെ ഹാക്കര്‍മാര്‍ പരസ്യമാക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തിട്ടാണ് ബിജെപി ജയിച്ചതെന്നും പല തിരഞ്ഞെടുപ്പിലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നുമായിരുന്നു ലണ്ടനില്‍ ഹാക്കര്‍ വെളിപ്പെടുത്തിയത്.

ഇക്കാര്യത്തില്‍ വസ്തുതകള്‍ എന്തുതന്നെയാണെങ്കിലും സംശയ നിഴലിലാണ് വോട്ടിങ് മെഷീന്റ സുതാര്യത. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തന്നെയാകും അടുത്ത തിരഞ്ഞെടുപ്പ് എന്ന് കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നു. വോട്ടിങ് മെഷീനിലെ തട്ടിപ്പുകള്‍ എങ്ങനെ തടയാം എന്ന പരിശീലനമാണ് പാര്‍ട്ടി നല്‍കുക....

ഇനി ബാലറ്റ് പേപ്പറിലേക്കില്ല

ഇനി ബാലറ്റ് പേപ്പറിലേക്കില്ല

ബാലറ്റ് പേപ്പറിലേക്ക് ഇനി ഒരിക്കലും തിരിച്ചുപോകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പും വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തന്നെ നടക്കുമെന്നര്‍ഥം. ഈ സാഹചര്യത്തില്‍ വോട്ടിങ് മെഷീനെ പഴിക്കുന്നതിന് പകരം കൃത്യമായ വിവരങ്ങള്‍ അണികള്‍ക്ക് നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

വ്യാപമായി അട്ടിമറി

വ്യാപമായി അട്ടിമറി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപമായി അട്ടിമറി നടന്നുവെന്നാണ് അടുത്തിടെ ഹാക്കര്‍ സയ്യിദ് ഷുജ വെളിപ്പെടുത്തിയത്. വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തിട്ടാണ് അട്ടിമറി നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തലില്‍ സംശയം പ്രകടിപ്പിച്ച് ബിജെപി രംഗത്തുവരികയും ചെയ്തു.

സംശയം ഇങ്ങനെ

സംശയം ഇങ്ങനെ

2014ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയുംനാള്‍ ഹാക്കര്‍ എവിടെ ആയിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് അടുക്കാന്‍ നേരം വെളിപ്പെടുത്തലിന് കാരണം എന്താണ്. വെളിപ്പെടുത്തല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എങ്ങനെ എത്തി തുടങ്ങിയ ചോദ്യങ്ങളാണ് ഭരണപക്ഷത്തുനിന്ന് ഉയര്‍ന്നത്.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

2014ലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപി ജയിച്ചത്. പിന്നീട് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാക്കിങ് നടന്നില്ല. അതുകൊണ്ട് എഎപി ജയിക്കുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പുകളിലും ഹാക്കിങ് നടന്നില്ലെന്നും ലണ്ടനില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ സയ്യിദ് ഷുജ വിശദീകരിക്കുന്നു.

ദുരൂഹമായ മരണങ്ങള്‍

ദുരൂഹമായ മരണങ്ങള്‍

മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഹാക്കിങ് നടന്നുവെന്ന് അമേരിക്കന്‍ ഹാക്കര്‍ സയ്യിദ് ഷുജ പറഞ്ഞിരുന്നു. വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യപ്പെട്ട കാര്യം പല പ്രമുഖര്‍ക്കും അറിയാമായിരുന്നു. ഗോപിനാഥ് മുണ്ടെയുടെ അപകട മരണം, ഗൗരി ലങ്കേഷിന്റെ കൊലപാതകം എന്നിവയെല്ലാം വോട്ടിങ് മെഷീന്‍ ഹാക്കിങ് പരസ്യമാക്കാതിരിക്കാനാണെന്നും ഇയാള്‍ പറഞ്ഞു.

 കമ്മീഷന്റെ നിലപാട്

കമ്മീഷന്റെ നിലപാട്

എന്നാല്‍, വിവാദ വെളിപ്പെടുത്തലിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് കര്‍ശനമാക്കി. ഇനി ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടക്കില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് വോട്ടിങ് മെഷീനില്‍ പരിശീലനം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഹാക്ക് ചെയ്യുന്നത് എങ്ങനെയെല്ലാം തടയാം എന്ന പരിശീലനമാണ് കോണ്‍ഗ്രസ് നല്‍കുക.

 തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക്

തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക്

പ്രാദേശിക തലത്തില്‍ തിരഞ്ഞെടുത്ത വ്യക്തികള്‍ക്കാകും പരിശീലനം നല്‍കുക. സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് എഐസിസി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പരിശീലനം ലഭിച്ചവരാണ് തിരഞ്ഞെടുപ്പ് വേളയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ വോട്ടിങ് മെഷീന്റെ പരിശോധനയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഹാജരാകുക.

നാല് ഘട്ടങ്ങള്‍

നാല് ഘട്ടങ്ങള്‍

നാല് ഘട്ടങ്ങളായിട്ടാണ് വോട്ടിങ് മെഷീന്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം ഒരുക്കുക. വോട്ടെടുപ്പിന് ഏറെ മുമ്പാണ് ആദ്യത്തേത്. പോളിങ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് അവസാനത്തെ പരിശോധന. ഓരോ ഘട്ടത്തിലും എന്തെല്ലാം ശ്രദ്ധിക്കണമെന്ന പരിശീലനമാണ് കോണ്‍ഗ്രസ് നല്‍കുക.

 എഐസിസി നിര്‍ദേശം

എഐസിസി നിര്‍ദേശം

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ പരിശീലനം തിരഞ്ഞെടുത്ത വ്യക്തികള്‍ക്കാണ് നല്‍കുക. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ ബൂത്ത് ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ബൂത്തിലെയും ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് എഐസിസി നിര്‍ദേശം.

 മെഷീന്‍ സീല്‍ ചെയ്യേണ്ടതെങ്ങനെ

മെഷീന്‍ സീല്‍ ചെയ്യേണ്ടതെങ്ങനെ

വോട്ടിങ് മെഷീന്‍ സീല്‍ ചെയ്യേണ്ടത് എങ്ങനെ. പോളിങിന് മുമ്പും ശേഷവും സീല്‍ ചെയ്ത രീതികള്‍. വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പ് നടത്തേണ്ട പരിശോധന. എന്നിങ്ങനെ വിവധ ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് ബൂത്ത് ഏജന്റുമാര്‍ക്ക് വിവരങ്ങള്‍ കൈമാറുക.

 വിവിപാറ്റ് സംവിധാനം

വിവിപാറ്റ് സംവിധാനം

വോട്ടിങ് മെഷീനില്‍ തിരിമറി നടക്കുന്നത് മാത്രമല്ല കോണ്‍ഗ്രസ് വിഷയമാക്കുന്നത്. തിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ഉറപ്പാക്കുകയാണ് തങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് വാശി പിടിക്കുന്നത്. എല്ലാ മണ്ഡലത്തിലും വിവിപാറ്റ് സംവിധാനം നടപ്പാക്കാന്‍ തയ്യാറാകണം. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീന്‍ പൊതുസ്ഥലത്ത് നിന്ന് ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+