പരിശീലനത്തിനിടെ വിമാനം തകര്‍ന്നു വീണു: പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു, അപകടം തെലങ്കാനയില്‍!!
തെലങ്കാന: പരിശീലനപ്പറക്കലിനിടെ വിമാനം തകര്‍ന്നുവീണു, വിമാനം പറത്തിയ പൈലറ്റ് അത്ഭുകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ ശങ്കരപ്പള്ളി ബ്ലോക്കില്‍ ബുധനാഴ്ച്ച രാവിലെയാണ് പെലറ്റ് പരിശീലനത്തിനിടെ വിമാനം തകര്‍ന്നുവീണത്.

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പരിശീലനവിമാനമാണ് തകര്‍ന്നുവീണത്. 25കാരനായ പൈലറ്റ് ഭാസ്‌കര്‍ ഭൂഷണ്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications