കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ നിര്‍മിച്ചത് ഒറ്റുകാര്‍: ഇന്ത്യയ്ക്ക് അപമാനവും! വിവാദപ്രസ്താവനയുമായി ബിജെപി നേതാവ്

താജ്മഹല്‍ നിര്‍മിച്ചത് ഒറ്റുകാരാണെന്നും അതിനാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ താജ്മഹലിന് ഇടമില്ലെന്നും സോം ചൂണ്ടിക്കാണിക്കുന്നു

Google Oneindia Malayalam News

ലഖ്നൊ: താജ്മഹല്‍ നിര്‍മിച്ചത് ഒറ്റുകാരാണെന്ന ആരോപണവുമായി ബിജെപി നേതാവ് സംഗീത് സോം. താജ്മഹല്‍ നിര്‍മിച്ചത് ഒറ്റുകാരാണെന്നും രാജ്യത്തിന് അപമാനമാണെന്നുമാണ് സംഗീത് സോമിന്‍റെ പ്രസ്താവന. വിനോദസഞ്ചാര പട്ടികയില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ്മഹലിനെ നീക്കം ചെയ്തത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് താജ്മഹലിനെക്കുറിച്ച് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന.

താജ്മഹല്‍ നിര്‍മിച്ചത് ഒറ്റുകാരാണെന്നും അതിനാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ താജ്മഹലിന് ഇടമില്ലെന്നും സോം ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ സര്‍ദ്ധന നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ​എംഎല്‍എയാണ് സംഗീത് സോം. പിതാവിനെ ജയിലിലടച്ച ഷാജഹാനാണ് താജ്ഹമല്‍ പണികഴിപ്പിച്ചത് ഇത് ഇന്ത്യയ്ക്ക് അപമാനമാണെന്നുമായിരുന്നു സംഗീത് സോം ചൂണ്ടിക്കാണിക്കുന്നത്. മീററ്റിലെ സിസോളിയില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പ്രസ്താവന.

tajmahal

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുറത്തിറക്കിയ യുപി ടൂറിസം ബുക്ക് ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ പ്രസ്താവന. താജ്മഹലിനെ ബുക്ക് ലറ്റില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ രാമായണത്തില്‍ പരാമര്‍ശിക്കുന്ന ചില സ്ഥലങ്ങളെയും സ്മാരകങ്ങളെയുമാണ് പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
After a controversy over its non-inclusion in Uttar Pradesh Government's recently released tourism booklet, firebrand BJP MLA Sangeet Som has now said that the historic monument was built by traitors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X