കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നലിംഗക്കാരിക്ക് ലോണ്‍ നിഷേധിച്ച് ബാങ്ക്: ലോണ്‍ നിഷേധിച്ചത് ഭിന്നലിംഗക്കാരി ആയതിനാല്‍!!

  • By Desk
Google Oneindia Malayalam News

ബെംഗളരൂ: കര്‍ണാടകയിലെ ഭിന്നലിംഗക്കാരിയും പൊതുപ്രവര്‍ത്തകയുമായ അക്കെ പത്മശാലിയ്ക്ക് ലോണ്‍ നിഷേധിച്ച് ബാങ്ക്. ട്രാന്‍സ് ഭിന്നലിംഗക്കാരിയാണെന്ന കാരണത്താലാണ് ബാങ്ക് ലോണ്‍ നിഷേധിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ലീസ് പരിധി കഴിഞ്ഞതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കി വിടുമോയെന്ന ഭയത്തിലാണ് ഇവര്‍. വീട്ടുകാരും നാട്ടുകാരും നല്‍കിയ പണവും സ്വര്‍ണം പണയം വച്ചതും സ്വരുക്കൂട്ടിയാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കുറവ് വന്ന പത്ത് ലക്ഷം രൂപയ്ക്കായി ബാങ്കിനെ സമീപിക്കുകയായിരുന്നു. ജൂണ്‍ 28നാണ് വീടിന്റെ ലീസ് കാലാവധി അവസാനിക്കുന്നത്. പിടിഐയാണ് ഇവരെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ഭിന്നലിംഗക്കാരി ആയതുകൊണ്ട് ലോണ്‍ അനുവദിക്കാത്ത നിയമത്തെയും ഇവര്‍ ചോദ്യം ചെയ്യുന്നു. അറിയപ്പെടുന്ന ട്രന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റാണ് ഇവര്‍. കര്‍ണാടകയില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ് ജെന്‍ഡറാണിവര്‍. ഈ വര്‍ഷം ജനുവരിയിലാണ് പത്മശാലി വിവാഹിതയായത്. ഭിന്നലിംഗ ആക്ടിവിസ്റ്റായ വസുവാണ് ഭര്‍ത്താവ്‌.

akkaipadmashal-

താന്‍ ലൈംഗിക തൊഴിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്തസ്സുള്ള ജീവിതമാണ് അര്‍ഹിക്കുന്നതെന്നും പത്മശാലി ചൂണ്ടിക്കാണിക്കുന്നു. അമ്മയുടെ സ്വര്‍ണ്ണം, സുഹൃത്തുക്കളില്‍ നിന്നുള്ള സഹായം എന്നിവ ചേര്‍ത്തുവെച്ച് പണം സ്വരൂപിച്ചെങ്കിലും പത്ത് ലക്ഷം രൂപയുടെ കുറവ് വന്നതോടെയാണ് ഇവര്‍ ലോണിനായി ബാങ്കിനെ സമീപിച്ചത്.

English summary
ഭിന്നലിംഗക്കാരിക്ക് ലോണ്‍ നിഷേധിച്ച് ബാങ്ക്: ലോണ്‍ നിഷേധിച്ചത് ഭിന്നലിംഗക്കാരി ആയതിനാല്‍!! സംഭവം കര്‍ണാടകത്തില്‍!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X