ഭിന്നലിംഗ മോഡലിന് മന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ മര്‍ദ്ദനം; മന്ത്രി നോക്കി നിന്നു
ഇംഫാല്‍: പ്രമുഖ മണിപ്പൂരി ഭിന്നലിംഗ മോഡലിന് നേരെ ആക്രമണം. മോഡലും നടിയുമായ ബിഷേഷ് ഹ്യൂറിമിന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഷുമാംഗ ലീല നാടോടി നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ ഇംഫാലില്‍ എത്തിയതായിരുന്നു നടി.
മണിപ്പൂരി ഗ്രാമ വികസന മന്ത്രി മോയിരംഗതെം ഒകെമഡ്രായുടെ സുരക്ഷാ സംഘത്തിലുള്ള പോലീസുകാരനാണ് ഹ്യൂമറിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് തനിക്ക് സ്‌റ്റേജ് പരിപാടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തന്നെയും സുഹൃത്തുക്കളെയും അംഗരക്ഷകര്‍ മര്‍ദ്ദിക്കുമ്പോള്‍ മന്ത്രി സ്ഥലത്തുണ്ടായിരുന്നെന്നും മര്‍ദ്ദനം തടയാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നും ഹ്യൂറീം ആരോപിച്ചു.

മണിപ്പൂരിലെ പ്രശസ്ത ഭിന്ന ലിംഗ മോഡലാണ് ബിഷേഷ് ഹ്യൂറിമിന്‍. തായിലന്റില്‍ അടുത്ത മാസം നടക്കുന്ന മിസ് ഇന്റര്‍നാഷണല്‍ ക്വീന്‍ ബ്യൂട്ടി പേജന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലാണ് അവര്‍. 155 രാജ്യങ്ങളില്‍ നിന്നായി 30 ഭിന്നലിംഗക്കാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.


Click it and Unblock the Notifications