കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ് ജെന്‍ഡര്‍ മാളില്‍ കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍റെ കട്ടായം.. കാരണം ഞെട്ടിക്കുന്നത്!!

  • By Desk
Google Oneindia Malayalam News

ഭിന്നലിംഗക്കാരോടുള്ള അനീതി അവസാനിപ്പിക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലും അവരെ ഇപ്പോഴും രണ്ടാം തരക്കാരായി കാണുന്നു എന്നതിന്‍റെ ഉദാഹരണം വെളിവാക്കുന്ന വീഡിയോ പുറത്ത്. പൂനെയിലെ ഫീനീക്സ് മാര്‍ക്കറ്റ് സിറ്റി മാളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടയാളെ തടയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൊണാലി ദാല്‍വ എന്ന ഭിന്നലിംഗക്കാരിയെയാണ് മാളിലെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു മനുഷ്യത്വം മരവിച്ച നടപടി. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് മാളിലെ ജീവനക്കാര്‍ക്ക് നേരെ ഉയരുന്നത്.

ട്രാന്‍സ് ജെന്‍ഡര്‍ ആയത് കൊണ്ട്

ട്രാന്‍സ് ജെന്‍ഡര്‍ ആയത് കൊണ്ട്


വ്യാഴാഴ്ച വൈകീട്ട് എട്ടോടെയാണ് സൊണാലി ദാല്‍വി (31) എന്ന ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാളിലേക്ക് പോയത്. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് സൊണാലി. മാളിനകത്തേക്ക് സുഹൃത്തിനൊപ്പം പ്രവേശിക്കാന്‍ ഒരുങ്ങിയതോടെ കവാടത്തില്‍ നില്‍ക്കുകയായിരുന്ന വനിതാ ഗാര്‍ഡ് അവരെ തടഞ്ഞു . എന്തിനാണ് തടഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്ന പുരുഷ ഗാര്‍ഡുമാരെ അവര്‍ വിളിച്ചുവരുത്തി. ഭിന്നലിംഗക്കാരെ മാളിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് കമ്പനി പോളിസി എന്നായിരുന്നു സുരക്ഷാ ഗാര്‍ഡുമാരുടെ മറുപടി, അത് തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ അതിന് തയ്യാറായില്ല. സൊണാലി പറയുന്നു.

ആളുകള്‍ കൂടി

ആളുകള്‍ കൂടി

ഒരു മണിക്കൂറോളം ഇത് സംബന്ധിച്ച് സൊണാലി ജീവനക്കാരോട് തര്‍ക്കിച്ചെങ്കിലും മാളില്‍ സൊണാലിയെ പ്രവേശിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. സംഭവം ബഹളമായതോടെ ചുറ്റും കൂടിയവരില്‍ പലരും സൊണാലിയെ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജീവനക്കാര്‍ ഇതൊന്നും കേള്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ സൊണാലിക്ക് മാളില്‍ കയറാന്‍ ആകാതെ മടങ്ങിപ്പോകേണ്ടി വന്നു. സൊണാലിയുടെ സുഹൃത്തായ ശ്യാം സംഭവത്തിന്‍റെ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

നിഷേധിച്ച് മാള്‍ അധികൃതര്‍

അതേസമയം സംഭവം നിഷേധിച്ച് മാള്‍ അധികൃതര്‍ രംഗത്തെത്തി. മാളില്‍ പ്രവേശിപ്പിക്കുമ്പോള്‍ സാധാരണ നടത്തുന്ന പരിശോധനയ്ക്ക് വിധേയമാകാനാണ് സൊണാലിയോട് ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. പിന്നീട് അവരെ മാളിന് ഉള്ളിലേക്ക് കടത്തിവിട്ടിരുന്നു. അതിന്‍റെ വീഡിയോ സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഞങ്ങള്‍ മാളിലേക്ക് വരുന്ന ആരോടും ഒരു വിവേചനവും ഇതുവരെ കാണിച്ചിട്ടില്ല. മാള്‍ ഒരു പബ്ലിക് പ്ലേസ് ആണ്. അതുകൊണ്ട് തന്നെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറാമെന്നും അധികൃതര്‍ വ്യക്തമാക്കി.അതേസമയം തന്നെ ഒരു ആക്രമിയെ പോലെയായിരുന്നു സുരക്ഷാ ജീവനക്കാര്‍ ട്രീറ്റ് ചെയ്തതെന്ന് സൊണാലി ആവര്‍ത്തിച്ചു. ഇന്ന വരെ തനിക്ക് ഇത്തരത്തില്‍ ഒരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ലെന്ന് സൊണാലി വ്യക്തമാക്കി. മാളിന്‍റെ ഉടമസ്ഥര്‍ക്കെതിരെ പരാതി നല്‍കും. തന്‍റെ സമുദായത്തില്‍ പെട്ട ആര്‍ക്കും ഇങ്ങനെയൊരു വിവേചനം ഇനി അനുഭവിക്കേണ്ടി വരരുതെന്നും സൊണാലി പറഞ്ഞു.

English summary
A transgender alleged that she was stopped from entering the Phoenix Market City mall, located in Vimannagar area of Pune, on Thursday night at around 8pm. Sonali Dalvi, 31, who is a social activist working with a local non-government organisation (NGO), spoke against the treatment meted out to her by the security personnel at the mall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X