മോദിക്കും കെജ്രിവാളിനുമെതിരെ വാരണസിയില്‍ ഒരു ഹിജഡ
ഹൈദരാബാദ്: ഉത്തരപ്രദേശിലെ വാരണാസിയില്‍ പൊരിഞ്ഞ മത്സരമാണ് ഇത്തവണ കാത്തിരിക്കുന്നത്. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും തമ്മിലുള്ള യുദ്ധത്തിന് സാക്ഷികളാകാന്‍ വാരണാസി ഒരുങ്ങിക്കഴിഞ്ഞു. ഇവര്‍ക്കെതിരെ ഇവിടെയിതാ ഒരു പുതിയ എതിരാളി.
മോദിക്കും കെജ്രിവാളിനും വാരണസിയില്‍ ഒരെതിരാളിയെന്ന് കേള്‍ക്കുമ്പോള്‍ ഏതോ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മോദിക്കും കെജ്രിവാളിനുമെതിരെ മത്സരിക്കുന്ന ആ എതിരാളി ഒരു ശിഖണ്ഡിയാണ്.

മോദിയുടെയും കെജ്രിവാളിന്റെയും ആശയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും എതിരെയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അറുപത് വയസ്സ് പിന്നിട്ട കമല എന്ന അര്‍ദ്ധനാരീശ്വര മത്സരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തോടെ മോദിയുടെ പ്രതിഛായ പൂര്‍ണമായും തകര്‍ന്നെന്നും ദില്ലിയില്‍ ഭരണം ഇല്ലാതാക്കിയതോടെ കെജ്രിവാളിന്റെ ഖ്യതി ഇടിഞ്ഞെന്നും പറഞ്ഞുകൊണ്ടാണ് കമല മത്സരിക്കാനൊരുങ്ങുന്നത്.
തനിക്ക് കളങ്കമില്ലാത്ത പ്രതിഛായയാണുള്ളതെന്ന് അവകാശപ്പെടുന്ന കമല കുടുംബമില്ലാത്തതുകൊണ്ട് അഴിമതിയും തട്ടിപ്പും നടത്തില്ലെന്നും ഉറപ്പ് നല്‍കുന്നു. പുണ്യനഗരമായ വാരണാസിയില്‍ മത്സരിക്കാന്‍ മറ്റാരെക്കാളും യോഗ്യ താനാണെന്നാണ് കമല പറയുന്നത്.
ഹിന്ദു ദേവനായ ശിവന്റെ അര്‍ദ്ധനാരീശ്വര അവതാരത്തിന്റെ പേരില്‍ പ്രസിദ്ധമാണ് വാരണാസി. ശാസ്ത്രത്തിലും പുരണത്തിലും ശിഖണ്ഡികള്‍ അര്‍ദ്ധനാരീശ്വര്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ വാരണസിയിലെ ജനങ്ങള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് വോട്ട് നല്‍കണമെന്ന് കമല അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications