കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍കെ നഗറില്‍ ജയലളിതയെ വെല്ലുവിളിച്ച് മൂന്നാംലിഗക്കാരി ദേവി!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ആര്‍ കെ നഗറില്‍ മത്സരത്തിന് ഒരുങ്ങുകയാണ് മൂന്നാം ലിംഗക്കാരിയായ ജി ദേവി. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ദേവി കന്നിയങ്കത്തിന് ഇറങ്ങുന്നത്. സംവിധായകന്‍ സീമാന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണ് നാം തമിഴര്‍ കക്ഷി.

തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് 33കാരിയായ ദേവി. മുഖ്യമന്ത്രി ജയലളിതയുടെ ആത്മവിശ്വാസത്തിന്റെ വലിയ ആരാധികയാണ് ദേവി. പ്രതിസന്ധിഘട്ടങ്ങള്‍ ജയലളിത കൈകാര്യം ചെയ്യുന്നതിലും വലിയ മതിപ്പാണ് ദേവിക്ക്. പക്ഷേ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ ജയലളിത വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല എന്നാണ് ദേവിയുടെ പക്ഷം.

jayalalitha

ആര്‍ കെ നഗര്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ദേവി ഉയര്‍ത്തിപ്പിടിക്കുന്നത്. സിറ്റിങ് എം എല്‍ എ ആയ ജയലളിത മനസ് വെച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേ മണ്ഡലത്തിലുളളൂ. പക്ഷേ അവരത് ചെയ്തില്ല. മാലിന്യക്കൂമ്പാരങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ പോലും ജയലളിതയ്ക്ക് കഴിഞ്ഞില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവാരമുള്ള വിദ്യാഭ്യാസമാണ് ദേവി വാഗ്ദാനം ചെയ്യുന്ന മറ്റൊരു കാര്യം.

33കാരിയായ ദേവിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയം പുതിയ കാര്യമാണ്. പക്ഷേ ഒരുപാട് കാലമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട് ദേവി. സേലം സ്വദേശിനിയാണ് ദേവി. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ദേവി ഇരുന്നൂറോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. പരിപാലിക്കാന്‍ ആരുമില്ലാത്ത അറുപതോളം വയോവൃദ്ധരും ദേവിക്കൊപ്പമുണ്ട്. ആര്‍ കെ നഗറില്‍ നിന്നും ഒന്നരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ജയലളിത ജയിച്ചത്. അവിടെ ജയലളിതയ്ക്ക് ഒരു എതിരാളിയാകാന്‍ ദേവിക്ക് കഴിയുമോ. കാത്തിരുന്ന് കാണാം.

English summary
Tamil Nade Assembly Election 2016: Transgender Social Worker to challenge Jayalalithaa RK Nagar, Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X