Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംലിംഗക്കാര്‍ക്ക് മുംബൈയില്‍ ഫ്ളാറ്റില്ല

മുംബൈ: മൂന്നാംലിംഗക്കാര്‍ക്ക് മുംബൈയില്‍ ഫ്‌ളാറ്റ് നല്കുന്നില്ലെന്ന് പരാതി. മൂന്നാംലിംഗക്കാരിയോട് താമസസ്ഥലത്തുനിന്ന് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

മുംബൈയില്‍ അഡ്വര്‍ഡൈസിംങ് രംഗത്ത് ജോലി ചെയ്യുന്ന 28 വയസ്സായ ജോ പോളിനോടാണ് ഫഌറ്റുടമ ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് മുംബൈയിലെ ജോഗേശ്വരി പരിസരത്തെ ഫഌറ്റില്‍ ജോ പോള്‍ താമസിക്കാനത്തെിയത്.

mumba

മുന്‍കൂറായി വാടകയും ബ്രോക്കര്‍ ഫീസും ഫഌറ്റ് അറ്റകുറ്റപണിക്കായി പണവും കൊടുത്ത ശേഷമാണ് ഇവരോട് ഫഌറ്റ് മാറാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. കല്‍ക്കത്ത സ്വദേശിയായ ജോയ്ക്ക് ഫ്‌ലാറ്റ് താമസത്തിന് ഏര്‍പ്പാടാക്കി കൊടുത്ത ബ്രോക്കര്‍ ജഹാംഗീര്‍ കഴിഞ്ഞ തിങ്കളാഴ്ച വന്ന് ജോയോട് ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്വവര്‍ഗാനുരാഗികളെ ഇവിടെ താമസിപ്പിക്കാന്‍ ഉടമസ്ഥര്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു ബ്രോക്കര്‍ ജോയെ ഇറക്കിവിടാനായി കാരണം പറഞ്ഞത്.ഫഌറ്റുടമയുമായി ജോ പോളിന് നേരിട്ട് ബന്ധമില്ലായിരുന്നു. ഇടപാടുകള്‍ നടത്തിയിരുന്നത് ഇടനിലക്കാരന്‍ വഴിയായിരുന്നുവെന്നും മൂന്നാംലിംഗക്കാരിയാണെന്ന വിവരം നേരത്തെതന്നെ ഇയാളെ അറിയിച്ചിരുന്നുവെന്നും ജോപോള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+