ജീവിക്കാന്‍ അനുവദിക്കില്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കുക, കള്ക്ടര്‍ക്ക് ട്രാന്‍സ്‌ജെന്ററുകളുടെ കത്ത്
ചെന്നൈ; ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തികവുമുള്ള നിരവധി ട്രാന്‍സ്‌ജെന്റേറുകളുണ്ട്. പക്ഷേ വിദ്യാഭ്യാസ സമ്പന്നരാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ജീവിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് മുമ്പില്‍ കൈ നീട്ടണം. ഭിന്ന ലൈഗീക ശേഷിയുള്ളവരായി പോയി എന്ന കാരണത്താല്‍ വിദ്യാഭ്യാസം നേടിയത് പോലും ഒരു കുറ്റമായാണ് സമൂഹം കാണുന്നത്.
ഭരണകൂടമോ സമൂഹമോ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇങ്ങനൊരു ജീവിതം വേണോ? മരിക്കാന്‍ അനുവദിച്ചു കൂടെ. മൂന്ന് ട്രാന്‍സ്‌ജെന്ററുകളുടേതാണ് ഈ വാക്കുകള്‍. തഞ്ചാവൂരിലെ തമിഴ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മൂന്ന് ട്രാന്‍സ്ജന്ററുകളാണ് വിദ്യ, ബാനു, എയ്ഞ്ചല്‍ ഗ്ലാഡിയ എന്നിവര്‍. മൂവരും കഴിഞ്ഞ ദിവസം ചെന്നൈ കളക്ടര്‍ക്ക് അപേക്ഷയുമായി എത്തി. വിദ്യാഭ്യാസം കൊണ്ട് ജീവിക്കാനുള്ള ന്യായമായ ആവശ്യമായിരുന്നു അവരുടേത്.

ജീവിക്കാനുള്ള അവകാശത്തെ സമൂഹം നിഷേധിക്കുമ്പോള്‍ സഹിക്കെട്ടിട്ടാണ് ഇങ്ങനൊരു ആവശ്യവുമായി ഇവര്‍ കളക്ടര്‍ക്ക് മുന്നിലെത്തുന്നത്. മാന്യമായ ജീവിതം കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനൊരു ജീവിതം വേണ്ട. പകരം ഞങ്ങളെ മരിക്കാന്‍ അനിവദിച്ചാല്‍ മതി. വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി ഒരുപാട് നടന്നു. കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ പോലും അതിന് ഒരു വ്യക്തമായ മറുപടി തന്നില്ലെന്നുമാണ് പരാതയില്‍ പറയുന്നത്.
ഈ പ്രശനത്തില്‍ കാര്യമായ തീരുമാനമുണ്ടാക്കുമെന്ന് കളക്ടര്‍ വാക്ക് പറഞ്ഞിട്ടുണ്ടെന്നും അപേക്ഷ നല്‍കിയ വിദ്യ പറയുന്നു. ലൈഗിക വ്യാപാരത്തില്‍ ഏര്‍പ്പെട്ട് ജീവിക്കാനോ മറ്റുള്ളവരുടെ മുമ്പില്‍ യാചിച്ച് ജീവിക്കാനോ താല്പര്യമില്ല, മാന്യമായിമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications