കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വാര്‍ത്ത ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി നേപ്പാള്‍; ദൂരദര്‍ശന് വിലക്കില്ല

Google Oneindia Malayalam News

കാഠ്മണ്ഡു: അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രകോപനപരമായ തീരുമാനത്തിലാണ് നേപ്പാള്‍. ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തു. ഇന്ത്യന്‍ അതിര്‍ത്തി ഉള്‍പ്പെടുത്തി പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് ഉപരിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് നേപ്പാള്‍ നീക്കം.

Recommended Video

cmsvideo
India To Resume Patrols In Key Ladakh Area | Oneindia Malayalam

ഉത്തരാഖണ്ഡിലെ ധാരാച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധപ്പിക്കുന്ന 80 കിലോ മീറ്റര്‍ റോഡ് മെയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വസ്ഥത ഉടലെടുക്കുന്നത്.

പുതിയ നീക്കം

പുതിയ നീക്കം

ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് നേപ്പാളിന്റെ പുതിയ നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ന്യൂസ് ചാനലുകളുടെ സിഗ്നലുകള്‍ എടുത്ത് കളഞ്ഞതായി നേപ്പാളി കേബിള്‍ ഓപ്പറേററ്റേഴ്‌സ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ നേപ്പാളിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.

 തെറ്റായ വാര്‍ത്തകള്‍ തടയാന്‍

തെറ്റായ വാര്‍ത്തകള്‍ തടയാന്‍

ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിനെ കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ തടയുന്നതിനായി നിയമപരവും രാഷ്ട്രീയവും തയതന്ത്രപരവുമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന് നേപ്പാളി സര്‍ക്കാര്‍ വക്താവ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 സംപ്രേഷണം നിര്‍ത്തി

സംപ്രേഷണം നിര്‍ത്തി

നേരത്തെ നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കും എതിരായ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവുമായ നാരായണ്‍ കജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിയത്.

 ഔദ്യോഗിക അറിയിപ്പ്

ഔദ്യോഗിക അറിയിപ്പ്

എന്നാല്‍ നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളെ അപലപിച്ച ധനമന്ത്രി യുവരാജ് കത്വിവാഡയും രംഗത്തെത്തിയിരുന്നു. ഒപ്പം നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവും ട്വിറ്ററിലൂടെ ഇതിനെതിരെ രംഗത്തെത്തി.

 പുതിയ ഭൂപടം

പുതിയ ഭൂപടം

പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളി പ്രധാനമന്ത്രി ശര്‍മ ഒലിക്കെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഞങ്ങളുടെ പരമാധികാരത്തേയും ദേശീയ സ്വാതന്ത്ര്യത്തേയും നേപ്പാളി സര്‍ക്കാരിനേയും ബഹുമാനിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ചൈനീസ് സമ്മര്‍ദം

ചൈനീസ് സമ്മര്‍ദം

കാലാപാനി, ലിപുലേഖ്, ലിംപിയദുരെ എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നേപ്പാളിന്റെ പുതിയ ഭൂപടം തയ്യാറാക്കിയത്. അതേസമയം ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ ഭൂവിസ്തൃതി വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പറയുന്നത്. ചൈനീസ് സമ്മര്‍ദമാണ് നേപ്പാളിന്റെ ഈ നീക്കങ്ങള്‍ക്ക് കാരണമെന്നായിരുന്നു വിദഗ്ധരുടെ നിലപാട്.

English summary
Transmission Of Indian News Channels Expect Doordarshan stopedy by Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X