കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലിയിൽ ഏഷ്യയിൽ മുന്നിൽ ഇന്ത്യ: കൈക്കൂലി 39 ശതമാനമെന്ന് ട്രാൻപാരൻസി സർവേ

Google Oneindia Malayalam News

ദില്ലി: ഏഷ്യയിൽ ഏറ്റവും ഉയർന്ന കൈക്കൂലി നിരക്ക് ഇന്ത്യയിലാണെന്ന് പഠനം. പൊതു സേവനങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ പേർ തങ്ങളുടെ വ്യക്തിബന്ധനങ്ങൾ ഉപയോഗിക്കുന്നതായും പഠനം സൂചിപ്പിക്കുന്നു. ട്രാൻസ്പാരൻസി ഇന്റർനാഷണൽ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ 50 ശമതാനം പേരും തങ്ങളുടെ ആവശ്യങ്ങൾ നടന്നുകിട്ടുന്നതിനായി കൈക്കുലി നൽകുന്നുവെന്നാണ് ഗ്ലോബൽ കറപ്ഷൻ ബാരോമീറ്റർ വ്യക്തമാക്കിയിട്ടുള്ളത്. 32 ശതമാനം പേർ മാത്രമാണ് തങ്ങൾക്ക് പൊതു സേവനങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി വ്യക്തിഗത ബന്ധങ്ങളെ ഉപയോഗപ്പെടുത്തുന്നത്.

കര്‍ഷകര്‍ പ്രതിഷേധം നിര്‍ത്തണം, കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കാർഷിക മന്ത്രി നരേന്ദ്ര തോമർകര്‍ഷകര്‍ പ്രതിഷേധം നിര്‍ത്തണം, കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കാർഷിക മന്ത്രി നരേന്ദ്ര തോമർ

ജൂൺ 17നും ജൂലൈ 17നും ഇടയിൽ നടത്തിയിട്ടുള്ള സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള 2000 പേരുടെ സാമ്പിളുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഈ മേഖലയിൽ 39 ശതമാനം പേരാണ് കൈക്കൂലി നൽകാൻ തയ്യാറാവുന്നത്. പൊതുസേവന രംഗത്ത് വ്യാപകമായി കൈക്കൂലി ഉപയോഗിക്കപ്പെടുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. മന്ദഗതിയിലുള്ളതും സങ്കീർണ്ണവുമായ ഉദ്യോഗസ്ഥ സംവിധാനം, അനാവശ്യമായി ചുവപ്പുനാടയിൽ കുരുങ്ങുന്നത്, കൃത്യമല്ലാത്ത നിയന്ത്രണങ്ങൾ എന്നിവയാണ് അനധികൃതമായും അഴിമതിയിലൂടെയും കാര്യങ്ങൾ സാധിപ്പിച്ചെടുക്കാൻ ബദൽ പരിഹാരങ്ങൾ തേടാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

 bribe-07-14888

നിസ്സാരവുമായ അഴിമതിയുടെ ശൃംഖലകളിലൂടെ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബദൽ പരിഹാരങ്ങൾ തേടാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നു, റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഭരണപരമായ പ്രക്രിയകൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. കൈക്കൂലിയെയും സ്വജനപക്ഷപാതത്തേയും ചെറുക്കുന്നതിനായി പ്രതിരോധ നടപടികൾ നടപ്പിലാക്കേണ്ടതുണ്ട്. അവശ്യ പൊതുസേവനങ്ങൾ വേഗത്തിലും ഫലപ്രദമായും എത്തുന്നതിനാൽ ഉപഭോക്തൃ സൌഹൃദപരമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആരംഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
Central vista project is an unwanted expense | Oneindia Malayalam

English summary
Transparency International's survey says India had 39% of bribery rate worst in Asia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X