കര്‍ണ്ണാടക മന്ത്രിമാരുടെ യാത്രാ ചിലവ് വിവരങ്ങള്‍ പുറത്തുവിട്ടു.... കോടികളുടെ കണക്കുകള്‍...
ബെംഗളൂരു: വിവരാവകാശ നിയമപ്രകാരം കര്‍ണ്ണാടക മന്ത്രിമാരുടെ 2013-2016 കാലഘട്ടത്തിലെ യാത്ര ചിലവ് വിവരങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിയുള്‍പ്പടെ 29 മന്ത്രിമാരുടെ യാത്രാ ചിലവുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
യാത്ര ചിലവില്‍ ഏറ്റവും മുന്നില്‍ നില്‍കുന്നത് നഗര വികസന മന്ത്രി വിനയ് സോറകാണ്. 75.89 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ചിലവ്. തൊട്ടുപുറകില്‍ നില്‍ക്കുന്നത് ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു ടി ഖാദറാണ്. 70.23 ലക്ഷം രൂപയാണ് ചിലവ്.

വനം, പരിസ്ഥിതി മന്ത്രി ബി രാമനാഥ് റായ്- 67.99 ലക്ഷം, മുഖ്യമന്ത്രി സിദ്ധരാമയ്യ- 40.3 ലക്ഷം, ഗതാഗത മന്ത്രി രാമലിംഗ റെഡി- 8.71 ലക്ഷം, കോര്‍പറേഷന്‍ മന്ത്രി എച്ച് എസ് മഹാദേവ പ്രസാദ്- 7.98 ലക്ഷം എന്നിവരാണ് ചിലവില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍.
കായിക മന്ത്രി അഭയ് ചന്ദ്രയുടെ യാത്രാവിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 211 തവണയാണ് ഇദ്ദേഹം വിമാനമാര്‍ഗം വഴി സഞ്ചരിച്ചത്. യാത്രാ ചിലവ് വിവരങ്ങള്‍ സ്പീക്കറെ അറയിക്കുമെന്നാണ് തീരമാനം.
സാമൂഹ്യ പ്രവര്‍ത്തകനായ ഭീമപ്പയാണ് വിവരാവകാശ നിയമപ്രകാരം മന്ത്രിമാരുടെ യാത്രാ ചിലവുകള്‍ ജനങ്ങളെ അറിയിച്ചത്. മന്ത്രിമാരുടെ 2013-2016 കാലഘട്ടത്തിലെ മൊത്തം ചിലവ് തുക 11.12 കോടിയാണ്.












Click it and Unblock the Notifications