കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവിന്റെ കൂട്ടാളികള്‍ക്കും കുരുക്ക് രാജ്യം വിടരുതെന്ന് സിബിഐ വിപുല്‍ അംബാനിക്കും നിര്‍ദേശം

നീരവിന്റെ തട്ടിപ്പിനെ കുറിച്ച് ഇവര്‍ ധാരണയുണ്ടെന്ന് സിബിഐ കരുതുന്നുണ്ട്

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തട്ടിപ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ കൂട്ടാകളികള്‍ക്ക് കുരുക്ക് മുറുകുന്നു. ഇവരെല്ലാം ഇപ്പോള്‍ സിബിഐ നിരീക്ഷണത്തിലാണ്. ഇവരോട് രാജ്യം വിട്ടുപോവരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ അംബാനി കുടുംബാംഗം വിപുല്‍ അംബാനിയും ഉള്‍പ്പെടും.

പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!

കമ്പനിയുടെ നാല് സീനിയര്‍ എക്‌സിക്യൂട്ടീവുമാരിലൊന്നാണ് വിപുല്‍ അംബാനി. മറ്റൊരു സീനിയര്‍ എക്‌സിക്യൂട്ടിവായ രവി ഗുപ്തയും ഇതില്‍ ഉള്‍പ്പെടും. ഇവരെല്ലാം ഇപ്പോള്‍ സിബിഐ നിരീക്ഷണത്തിലാണ്. ഏത് നിമിഷം വേണമെങ്കിലും ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

വിളിച്ചുവരുത്തി

വിളിച്ചുവരുത്തി

നീരവിന്റെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ രവി ഗുപ്ത ഇന്റര്‍നാഷണല്‍ ഫിനാന്‍സ് വിഭാഗം പ്രസിഡന്റ് സൗരവ് ശര്‍മ, കമ്പനി എക്‌സിക്യൂട്ടീവുമാരായ സൗരഭ് ശര്‍മ, സുഭാഷ് പരഭ് എന്നിവരെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. കമ്പനിയുടെ ഇന്ത്യയിലെയും വിദേശത്തെയും ഇടപാടുകളെ പറ്റിയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

യാത്രാവിലക്ക്

യാത്രാവിലക്ക്

യാതൊരു കാരണവശാലും രാജ്യം വിട്ടുപോകരുതെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സിബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നീരവിന്റെ തട്ടിപ്പിനെ കുറിച്ച് ഇവര്‍ ധാരണയുണ്ടെന്ന് സിബിഐ കരുതുന്നുണ്ട്. ഇക്കാരണത്താല്‍ എപ്പോള്‍ വേണമെങ്കിലും ഇവരെ ചോദ്യം ചെയ്‌തേക്കാം. ഇതില്‍ അംബാനി കുടുംബാംഗം വിപുല്‍ അംബാനി പ്രത്യേക നോട്ടപ്പുള്ളിയാണ്.

വീണ്ടും അറസ്റ്റ്

വീണ്ടും അറസ്റ്റ്

കഴിഞ്ഞ ദിവസം തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയിലെ ഉദ്യോഗസ്ഥരാണ്. ഇവര്‍ മുന്‍ ഡെപ്യൂട്ടി മാനേജറുടെ ഇടപാടുകള്‍ നോക്കിയിരുന്നവരാണ്. നീരവിന്റെ തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്കും അറിയാമായിരുന്നു. ദൈനംദിന സന്ദേശങ്ങള്‍ പരിശോധിക്കുന്നതില്‍ ഇവര്‍ വീഴ്ച്ച വരുത്തിയതായി സിബിഐ പറഞ്ഞു.

കേസിനെ നേരിടും

കേസിനെ നേരിടും

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും എടുത്ത കേസുകളെ നിയമപരമായി നേരിടുമെന്ന് നീരവ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒരിക്കലും കൈവിടില്ല. ഇക്കാര്യത്തില്‍ കുറ്റപത്രത്തിനായി കാത്തിരിക്കുകയാണ്. തന്റെ ഭാഗത്തുള്ള തെറ്റുകള്‍ പരിഹരിക്കുകയും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുകയും ചെയ്യുമെന്നും നീരവ് പറഞ്ഞു.

 പെരുപ്പിച്ച് കാണിച്ചു

പെരുപ്പിച്ച് കാണിച്ചു

ബാങ്കിന് നല്‍കാനുള്ള പണം പെരുപ്പിച്ച് കാണിച്ചതാണെന്ന് നീരവ് പറയുന്നുണ്ട്. 5000 കോടി രൂപയില്‍ താഴെയാണ് പിഎന്‍ബി നല്‍കാനുള്ളതെന്നും നീരവ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ തന്റെ കമ്പനിയെ തകര്‍ത്തു. പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഇതാണ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള തന്റെ ശ്രമത്തിന് തിരിച്ചടിയായതെന്നും നീരവ് പറയുന്നു.

കാണാതായ മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിലെ മരുഭൂമിയിൽ; ആരുമില്ലാത്ത സ്ഥലത്ത്... ദുരൂഹത...കാണാതായ മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിലെ മരുഭൂമിയിൽ; ആരുമില്ലാത്ത സ്ഥലത്ത്... ദുരൂഹത...

പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്

English summary
travel ban on nirav modis aides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X