കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണങ്ങളില്‍ ഇളവ്; വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാം, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കോവിഡ്-19 ന്‍റെ പഞ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. ബിസിനസുകാര്‍, മറ്റുമേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഇനി രാജ്യത്തേക്ക് വരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കോവിഡ് കാരണം ഇന്ത്യയിലേക്ക് വിസ അനുവദിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. കായിക മേഖലയുമായി ബന്ധപ്പെട്ട ബി-3 വിസകള്‍ ഒഴികേയുള്ള ബിസന്‍സ് വിസകളാണ് നല്‍കുക. നേരത്തെ അനുവദിച്ച വിസകള്‍ക്ക് സാധുതയുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

ബിസിനസ് വിസയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേസ വ്യവസായികള്‍ക്കുള്ള നിയന്ത്രണവും നീക്കി. ലാബോറട്ടറികള്‍, ഫാക്ടറികള്‍ തുടങ്ങിയ ആരോഗ്യ സംരക്ഷ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാനായി എത്തുന്ന ഗേവഷകര്‍, സാങ്കേതിക വിദഗ്ധര്‍, തുടങ്ങിയ ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കും ഇളവിന്‍റെ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലേക്ക് വരുന്നതിനായി ഇവര്‍ അംഗീകൃത സര്‍വകലാശാലയുടേയോ ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനിയുടേയോ ആരോഗ്യ രക്ഷാ സ്ഥാപനത്തിന്‍റേയും ക്ഷണപത്രം വിസാ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടി വരും.

 flight

എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖ ഇന്ത്യയിലുണ്ടെങ്കില്‍ രാജ്യത്തേക്ക് വരാന്‍ വിസ അനുവദിക്കുന്നതാണ്. നിര്‍മാണ യൂണിറ്റുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍, സോഫ്റ്റ്‌വെയര്‍ - ഐ.ടി സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കെല്ലാം രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കമ്പനികളിലും വ്യവസായ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച യന്ത്ര സാമഗ്രികളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനുമായി ഇന്ത്യയിലേക്ക് എത്തേണ്ടവര്‍ക്കും ഇളവുകള്‍ അനുവദിക്കും. മേല്‍പറഞ്ഞ ആവശ്യങ്ങളില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ പുതിയ ബിസിനസ് വിസയ്ക്കോ തൊഴില്‍ വിസയ്ക്കോ അപേക്ഷ നല്‍കേണ്ടി വരും. നേരത്തെ ലഭിച്ച ഇലക്ട്രോണിക വീസ കൈവശമുണ്ടെങ്കിലും അത് സാധുവായിരിക്കില്ലെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പിടികിട്ടാപുള്ളി മല്യയെ ഉടന്‍ ഇന്ത്യയിലെത്തിക്കില്ല; റിപ്പോര്‍ട്ട് വ്യാജം, നിഷേധിച്ച് സര്‍ക്കാരുംപിടികിട്ടാപുള്ളി മല്യയെ ഉടന്‍ ഇന്ത്യയിലെത്തിക്കില്ല; റിപ്പോര്‍ട്ട് വ്യാജം, നിഷേധിച്ച് സര്‍ക്കാരും

 കോട്ടയം കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ, അറസ്റ്റിലായത് കുമരകം സ്വദേശി!! കോട്ടയം കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ, അറസ്റ്റിലായത് കുമരകം സ്വദേശി!!

 കടുത്ത നടപടിയുമായി കുവൈത്ത്; 50% വിദേശികളെ ഒഴിവാക്കും, ആശങ്കയില്‍ പ്രവാസി സമൂഹം കടുത്ത നടപടിയുമായി കുവൈത്ത്; 50% വിദേശികളെ ഒഴിവാക്കും, ആശങ്കയില്‍ പ്രവാസി സമൂഹം

 കൈറ്റ് വിക്ടേഴ്‌സ് ഡിടിഎച്ചില്‍ ഉള്‍പ്പെടുത്താന്‍ അനുമതി തേടി;കേന്ദ്രം അനുകൂലമായ മറുപടി നല്‍കിയില്ല കൈറ്റ് വിക്ടേഴ്‌സ് ഡിടിഎച്ചില്‍ ഉള്‍പ്പെടുത്താന്‍ അനുമതി തേടി;കേന്ദ്രം അനുകൂലമായ മറുപടി നല്‍കിയില്ല

English summary
Travel restrictions Eased For Foreigners Coming To India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X