കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കിടെ സീരിയലും സിനിമയും നഷ്ടമാവില്ല; ട്രെയിനുകളിലും സിനിമ, കേന്ദ്രം പദ്ധതി ആവിഷ്‌കരിക്കുന്നു

യാത്രക്കാരുടെ കൈയിലുള്ള ലാപ്‌ടോപുകളിലും മൊബൈല്‍ ഫോണുകളിലും ടാബ്ലറ്റുകളിലും യാത്രക്കിടെ ടിവി കാണാനുള്ള സൗകര്യം ഒരുക്കാനാണ് പദ്ധതി.

  • By Ashif
Google Oneindia Malayalam News

ദില്ലി: യാത്രക്കിടെ സിനിമകളും സീരിയലുകളും നഷ്ടമാവുന്ന വേവലാതി ഇനി വേണ്ട. കേന്ദ്രസര്‍ക്കാര്‍ ട്രെയിനുകളില്‍ സിനിമയും സീരിയയലുമൊക്കെ കാണാനുള്ള അവസരം ഒരുക്കുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

യാത്രക്കാരുടെ കൈയിലുള്ള ലാപ്‌ടോപുകളിലും മൊബൈല്‍ ഫോണുകളിലും ടാബ്ലറ്റുകളിലും യാത്രക്കിടെ ടിവി കാണാനുള്ള സൗകര്യം ഒരുക്കാനാണ് പദ്ധതി. റെയില്‍വേ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ലേലം അടുത്തമാസം വിളിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവയൊക്കെ ലഭ്യമാക്കും

സിനിമയും സീരിയലും മാത്രമല്ല, കുട്ടികളുടെ വിനോദ ചാനലുകള്‍, മതപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന ചാനലുകള്‍, പാട്ടുകള്‍, പ്രാദേശിക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, ഇലക്ട്രോണിക് ന്യൂസ് പേപ്പര്‍, ഗെയിം, വിദ്യാഭ്യാസ കാര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്ന ചാനലുകളും ട്രെയിനുകളില്‍ ലഭ്യമാക്കും.

 2277 കോടി രൂപ ലക്ഷ്യം

വിനോദ വിജ്ഞാന വിപണിയില്‍ നിന്നു 2277 കോടി രൂപയാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അടുത്തിടെ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്ക് പുറമെ റേഡിയോ ചാനലുകളും ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്.

ടെലികോം കമ്പനികള്‍ പിന്തുണ നല്‍കും

സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പ്രധാന ടെലികോം കമ്പനികള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കമ്പനികള്‍ക്ക് 10 വര്‍ഷത്തേക്കാണ് വിനോദ പരിപാടികള്‍ ട്രെയിനില്‍ ലഭ്യമാക്കുന്നതിന് കരാര്‍ നല്‍കുകയെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മറ്റു വരുമാന മാര്‍ഗങ്ങള്‍

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ വഴിയായിരിക്കും ചാനലുകള്‍ ലഭ്യമാക്കുക. കൂടാതെ പ്ലാറ്റ്‌ഫോമുകളില്‍ എടിഎം സംവിധാനം സ്ഥാപിക്കാന്‍ സൗകര്യമൊരുക്കുക, പരസ്യങ്ങള്‍ സ്ഥാപിക്കുക, യാത്രക്കാര്‍ കൂടുതല്‍ കടന്നു പോവുന്ന ഭാഗത്തും ട്രെയിനിലും പരസ്യപലകകള്‍ സ്ഥാപിക്കുക തുടങ്ങിയ വരുമാനമാര്‍ഗങ്ങളും റെയില്‍വേ ആരായുന്നുണ്ട്.

 10 വര്‍ഷത്തിനിടെ 20000 കോടി

അടുത്ത 10 വര്‍ഷത്തിനിടെ 20000 കോടി രൂപയുടെ വരുമാനമാണ് ഈ മാര്‍ഗങ്ങളില്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ടെലിവിഷന്‍ സൗകര്യം അനുവദിക്കുക ആദ്യ 30 ശതമാനം ട്രെയിനുകളിലായിരിക്കും. മൂന്ന് വര്‍ഷത്തിനകം ഇത് രാജ്യത്ത് പൂര്‍ണമായും നടപ്പാക്കാനാണ് തീരുമാനം.

English summary
If you are passionate about television (TV) serials and movies, you needn’t worry about missing them while you are travelling. The Indian Railways is inching closer to the dream of providing entertainment directly on your personal devices such as mobile phones, tablets and laptops, while you are on trains and at railway stations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X