കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി വേട്ട മുതല്‍ വാക്ക് ഫോര്‍ ഹെല്‍ത്ത് വരെ

  • By Soorya Chandran
Google Oneindia Malayalam News

ഞായറാഴ്ചകള്‍ പലപ്പോഴും അങ്ങനെയാണ്. എല്ലാവരും അവധിയെടുക്കുന്ന ദിനം. സംഭവങ്ങളോ വാര്‍ത്തകളോ ജനിക്കാതെ മാധ്യമങ്ങള്‍ പോലും കണ്ണടക്കുന്ന ദിനം.

രാജ്യത്തെ മൊത്തം സംഭവങ്ങള്‍ എടുത്താല്‍ 2013ഒക്ടോബര്‍ 20 അങ്ങനെ ഒരു ദിനമായിരുന്നു. വലിയ വിശേഷങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോകുന്ന ഒരു സാധാരണ ഞായറാഴ്ച.

എങ്കിലും രാജ്യത്തിന്റെ കണ്ണുകള്‍ ഇപ്പോഴും ഉത്തര്‍ പ്രദേശിലെ ഉന്നവ് എന്ന സ്ഥലത്താണ്. ആയിരം ടണ്‍ സ്വര്‍ണത്തിന് വേണ്ടി ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകരിലേക്ക്. പാകിസ്താന്റെ ഷെല്‍ ആക്രമണം ഭയന്ന് വീടുകള്‍ ഉപേക്ഷിച്ച് പോരുന്ന അതിര്‍ത്തി ഗ്രാമത്തിലെ പാവപ്പെട്ട് ജനങ്ങളുടെ കഥയും ഇതോടൊപ്പം ഉണ്ട്. ആരോഗ്യത്തിന് വേണ്ടി അല്‍പം നടക്കൂ എന്ന് പറയുന്ന ഗ്ലാമര്‍ താരങ്ങളുടെ പരിപാടികളേയും ഒഴിവാക്കാന്‍ ആകില്ല.

സരാ യാദ് കരോ കുര്‍ബാനി

സരാ യാദ് കരോ കുര്‍ബാനി

ഭീകരവാദികളുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരേയും സൈനികരേയും അനുസ്മരിക്കാന്‍ ചെന്നൈയില്‍ ഒരു പരിപാടി നടന്നു. സരാ യാദ് രഹോ കുര്‍ബാനി എന്നായിരുന്നു അനുസ്മരണ പരിപാടിക്ക് പേരിട്ടത്. തീവ്രവാദികളുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോദഗസ്ഥന്റെ കുടുംബാംഗത്തിന് തീവ്രവാദ വിരുദ്ധമുന്നണിയുടെ ചെയര്‍മാന്‍ എംഎസ് ബിട്ട ഉപഹാരം നല്‍കുന്നു.

തൃണമൂലിനെതിരെ കോണ്‍ഗ്രസ്

തൃണമൂലിനെതിരെ കോണ്‍ഗ്രസ്

വിലക്കയറ്റത്തിന് യഥാര്‍ത്ഥ കാരണക്കാര്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ. എന്തായാലും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസുകാര്‍ വിലക്കയറ്റത്തിനെതിരെ സമരം ചെയ്യുന്നത് സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ്.

ജമ്മുവില്‍ വളകിലുക്കം

ജമ്മുവില്‍ വളകിലുക്കം

ജമ്മുവില്‍ കര്‍വ്വ ചൗത്ത് ആഘോഷത്തിന് തുടക്കമായി. നല്ല വളകള്‍ തന്നെ വാങ്ങണം.

ഉന്നവില്‍ കാവല്‍ ശക്തം

ഉന്നവില്‍ കാവല്‍ ശക്തം

സ്വര്‍ണ നിധിക്ക് വേണ്ടി പുരാവസ്തു വകുപ്പ് ഖനനം നടത്തുന്ന ഉന്നവിലെ കോട്ടക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍.

യുദ്ധ ഭീതിയില്‍ ഒരു ഗ്രാമം

യുദ്ധ ഭീതിയില്‍ ഒരു ഗ്രാമം

ഇന്ത്യ-പാക് അതിര്‍ത്തിയിലെ സചെത്ഗര്‍ ഗ്രാമവാസികള്‍ വലിയ ഭീതിയിലാണ്. പാകിസ്താന്റെ ഷെല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ വീടുകള്‍ തകര്‍ക്കാം. ദുരിതാശ്വാസ ക്യാമ്പുകള്‍ തന്നെ ശരണം.

വാക്ക് ഫോര്‍ ഹെല്‍ത്തില്‍ സാനിയ

വാക്ക് ഫോര്‍ ഹെല്‍ത്തില്‍ സാനിയ

ദില്ലിയല്‍ നടന്ന വാക്ക് ഫോര്‍ ഹെല്‍ത്ത് എന്ന പരിപാടിയില്‍ ടെന്നീസ് താരം സാനിയ മിര്‍സ.

വാക്ക് ഫോര്‍ ഹെല്‍ത്തില്‍ സോനം

വാക്ക് ഫോര്‍ ഹെല്‍ത്തില്‍ സോനം

ദില്ലിയില്‍ നടന്ന വാക്ക് ഫോര്‍ ഹെല്‍ത്ത് പരിപാടി ബോളിവുഡ് നടി സോനം കപൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

ബെല്‍ജിയത്ത് വിമാന അപകടം

ബെല്‍ജിയത്ത് വിമാന അപകടം

ബെല്‍ജിയത്ത് കഴിഞ്ഞ ദിവസം നടന്ന വിമാന അപകടം. 11 പേര്‍ മരിച്ചു.

English summary
Treasure hundt to 'Walk for Health' ; a day in pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X