കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂർ വൃന്ദാവൻ ഗാർഡൻസിൽ മരം കടപുഴകി വീണ് മലയാളികളടക്കം മൂന്നുപേർ മരിച്ചു; വലിയ ഐസ് കട്ടകൾ...

മരങ്ങൾ കടപുഴകി വീണും ഉദ്യാനത്തിലെ കൂടാരങ്ങൾ തകർന്നും ഒട്ടേറെപേർക്ക് പരിക്കേറ്റു.

Google Oneindia Malayalam News

Recommended Video

cmsvideo
വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു, 3 മലയാളികൾ കൊല്ലപ്പെട്ടു | Oneindia Malayalam

മൈസൂരു: വൃന്ദാവൻ ഗാർഡൻസിൽ മരം കടപുഴകി വീണ് രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഹിലർ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.

കഴിഞ്ഞദിവസം വൈകീട്ട് മുതൽ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്നാണ് വൃന്ദാവൻ ഗാർഡൻസിലെ മരങ്ങൾ കടപുഴകി വീണത്. മൈസൂരുവിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ വൃന്ദാവനിൽ ഈ സമയത്തെല്ലാം ധാരാളം സന്ദർശകരുണ്ടായിരുന്നു. ശക്തമായ മഴയോടൊപ്പം കാറ്റും ആഞ്ഞുവീശിയതോടെ സഞ്ചാരികൾ പരിഭ്രാന്തരായി. മരങ്ങൾ കടപുഴകി വീണും ഉദ്യാനത്തിലെ കൂടാരങ്ങൾ തകർന്നും ഒട്ടേറെപേർക്ക് പരിക്കേറ്റു.

brindavangardens

ഇതിനിടെ ആകാശത്ത് നിന്ന് വലിയ ഐസ് കട്ടകളും ആളുകളുടെ ദേഹത്തേക്ക് പതിച്ചു. ഐസ് കട്ടകൾ ശരീരത്തിൽ വീണും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ മരിച്ച മലയാളികളായ രണ്ട് യുവാക്കളും വെവ്വേറെ സംഘങ്ങളായാണ് വൃന്ദാവനിലെത്തിയത്. ശക്തമായ മഴയെ തുടർന്ന് അപകടമുണ്ടായ സാഹചര്യത്തിൽ വൃന്ദാവൻ ഗാർഡൻസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വൃന്ദാവനിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

ദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെ

ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...

English summary
trees fell down in mysore brindavan gardens; three died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X