കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒട്ടകത്തിനു പിന്നാലെ മരങ്ങള്‍ക്കും ഇനി തിരിച്ചറിയല്‍ കാര്‍ഡ്

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത: സൗദി അറേബ്യയില്‍ ഒട്ടകങ്ങള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാമെങ്കില്‍ കൊല്‍ക്കത്ത മരങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കൊല്‍ക്കത്ത കോന്‍നഗര്‍ മുനിസിപ്പാലിറ്റിയാണ് വ്യത്യസ്ത പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്. കൊല്‍ക്കത്തയിലെ മരങ്ങളും ഇനി സ്വന്തമായ ഐഡിന്റിറ്റി ഉള്ളവരായിരിക്കും.

28 വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട മരങ്ങള്‍ക്കാണ് ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കിയിരിക്കുന്നത്. ട്രീ കാര്‍ഡ് എന്ന തിരിച്ചറിയല്‍ കാര്‍ഡാണ് നടപ്പാക്കിയത്. ഇതില്‍ മരത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരത്തിന്റെ പേര്,ഇനം,അത് നില്‍ക്കുന്ന പ്രദേശത്തിന്റെ പേര്,ഫോട്ടോ,ഭാരം തുടങ്ങി എല്ലാ വിവരങ്ങളും ട്രീ കാര്‍ഡില്‍ ഉണ്ടാകും.

botanicalgardens

ട്രീ കാര്‍ഡ് ആ മരത്തില്‍ തൂക്കിയിടുകയാണ് ചെയ്യുന്നത്. 3000 ഐഡന്റിറ്റി കാര്‍ഡ് ഇതിനോടകം മരത്തില്‍ തൂക്കികഴിഞ്ഞു. മരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ഇതിനു നേതൃത്വം നല്‍കുന്ന പരിസ്ഥിതി ശാസ്ത്രഞ്ജന്‍ അഭിജിത് മിശ്ര പറയുന്നു.

വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. 53 ഇനം മരങ്ങള്‍ക്കു കൂടി ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കുന്നതാണ്. മരത്തില്‍ തൂക്കിയിട്ടിരിക്കുന്ന കാര്‍ഡ് നോക്കിയാല്‍ ആ മരം ഏതാണെന്നും, അവ നമുക്ക് എന്താണ് നല്‍കുന്നതെന്നും, അതിന്റെ ആവശ്യകത എന്താണെന്നും മനസ്സിലാക്കാന്‍ കഴിയും.

English summary
Just like humans, trees too now have identity cards in a Kolkata suburb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X