Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ രണ്ട് ലക്ഷത്തിലധികം കൊവിഡ് വാക്‌സിനുകളുമായി ട്രെക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഭോപ്പാല്‍: രണ്ട് ലക്ഷത്തിലധികം കൊവിഡ് വാക്‌സിനുകളുമായി ട്രെക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍. മധ്യപ്രദേശിലാണ് സംഭവം. നരസിംഗ് പൂര്‍ ജില്ലയിലെ കരേലി ബസ് സ്റ്റാന്‍ഡിന് സമീപം ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവാക്്‌സിന്റെ 2,40000 ഡോസുകളാണ് ട്രെക്കുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

covid

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

ട്രക്ക് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത് സമീപത്തെ ഗ്രാമ വാസികളാണ് പൊലീസിനെ അറിയിച്ചത്. മണി്കൂറുകളോളം ട്രെക്ക് പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്നെന്നും ഡ്രൈവറെയും സഹായിയെയും കാണാതായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ട്രെക്ക് പരിശോധിച്ചപ്പോഴാണ് വാക്‌സിന്‍ കണ്ടെത്തിയത്. എട്ട് കോടിയോളം വിലവരുന്ന വാക്‌സിന്‍ ഡോസുകളാണ് ട്രെക്കിനുള്ളിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

ഡ്രൈവറെ പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സമീപത്ത് നിന്ന് കണ്ടെത്തി. ട്രെക്കിലെ ശീതികരിക്കുന്ന സംവിധാനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് വാക്‌സിനുകള്‍ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഡ്രൈവര്‍ക്കും സഹായിക്കുമായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയായും അവരെ കണ്ടെത്താനായില്ല.

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Man turned his autoriksha to ambulance to help poor people

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+