കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മോദി സഞ്ചരിച്ച വഴികൾ വിനോദ സ‍ഞ്ചാരികൾക്ക് വഴികാട്ടും; പ്രത്യേക ട്രക്കിങ് റൂട്ടാക്കാൻ സർക്കാർ!!

Google Oneindia Malayalam News

ദില്ലി: സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സിനൊപ്പം മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ എപ്പിസോഡ് ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തിരുന്നത്. മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്.

<strong>ഇതാണ് നമ്മുടെ കേരളം; പോസ്റ്റ്മോർട്ടം നിസ്ക്കാരപള്ളിയിൽ, ഇനിയും മതസൗഹാർദമില്ലെന്ന് പറയരുത്...</strong>ഇതാണ് നമ്മുടെ കേരളം; പോസ്റ്റ്മോർട്ടം നിസ്ക്കാരപള്ളിയിൽ, ഇനിയും മതസൗഹാർദമില്ലെന്ന് പറയരുത്...

മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും ബെയര്‍ ഗ്രില്‍സും സന്ദര്‍ശിച്ച ട്രെക്കിങ് റൂട്ട് 'മോദി പാത'യായി വികസിപ്പിക്കും. മോദി ട്രെയില്‍' (മോദി പാത) എന്ന പേരിലാവും ഈ ട്രക്കിങ് റൂട്ട് വികസിപ്പിക്കുക. ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.

18 വർഷത്തിന് ശേഷമുള്ള വെക്കേഷൻ

18 വർഷത്തിന് ശേഷമുള്ള വെക്കേഷൻ

ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് 18 വർഷങ്ങൾക്ക് ശേഷമുള്ള തന്റെ ആദ്യത്തെ വെക്കേഷൻ എന്നായിരുന്നു ഷോയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിരുന്നത്. ഉത്തരഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലൂടെയായിരുന്നു മോദിയുടേയും ബെയർ ഗ്രിൽസിന്റേയും യാത്ര.

വീട് ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക്...

വീട് ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക്...

യാത്രയിൽ മോദി തന്റെ ജീവിതത്തെ കുറിച്ചും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സിനോട് പങ്കുവെക്കുന്നതും നമുക്ക് കാണാമായിരുന്നു. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ വീട് ഉപേക്ഷിച്ചു. നേരെ പോയത് ഹിമാലയത്തിൽ. അവിടെ താമസിച്ച് അവിടെയുള്ള ആളുകളെ കണ്ടു. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും മോദി പറഞ്ഞു.

അധികാരം തലയ്കക് പിടിച്ചിട്ടില്ല

അധികാരം തലയ്കക് പിടിച്ചിട്ടില്ല

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി 13 വർഷം പ്രവർത്തിച്ചു. അവിടെയൊരു പുതിയ യാത്ര തുടങ്ങുകയായിരുന്നു. പീന്നീട് ജനങ്ങൾ തന്നെ തീരുമാനിക്കുകയായിരുന്നു താൻ ചെയ്യേണ്ട ഈ ജോലിയെ കുറിച്ച്. അതിനാൽ 5 വർഷമായി ഈ ജോലി ചെയ്യുകയാണെന്നും മോദി യാത്രയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായ ഉത്തരവാദിത്വത്തോടെയാണ് ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. അധികാരലാബ്ധികളൊന്നും തലക്കനമായി മാറിയിട്ടില്ലെന്നും മോദി ടിവി ഷോയിൽ വ്യക്തമാക്കുകയായിരുന്നു.

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം


എന്നും പ്രകൃതിയോട് ഇടങ്ങിയായിരുന്നു തന്റെ ജീവിതം. ദാരിദ്രം അനുഭവിച്ചിട്ടുണ്ട്. പണം ഇല്ലാതിരുന്ന സമയത്ത് പോലും തന്റെ പിതാവ് പത്ത് മുപ്പതോളം പോസ്റ്റ് കാർഡുകൾ വാങ്ങി ഗ്രാമത്തിൽ ആദ്യ മഴ ലഭിച്ച വിവരം ബന്ധുക്കളെ എഴുതി അറിയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർത്തെടുക്കുകയും ചെയ്തിരുന്നു. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. എല്ലാത്തിനേയും പോസീറ്റിവായി കാണുന്നയാളാണ് താൻ. അതുകൊണ്ട് തന്നെ ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്നും മോദി മാന്ഡ വേഴ്സസ് വൈൽഡ് എന്ന ഷോയിൽ വ്യക്തമാക്കി.

ജനപ്രിയ സർവൈവ് പരിപാടി

ജനപ്രിയ സർവൈവ് പരിപാടി

ഡിസ്കവറി ചാനലിലെ ജനപ്രിയ സർവൈവ് പരമ്പരയാണ് മാർ വെർസസ് വൈൽഡ്. മുൻ അമേരിക്കൻ പ്രസിഡന്റ ബറാക്ക് ഒബാമയടക്കം നിരവധി പ്രശസ്തരായ വ്യക്തികൾ മാൻ വേഴ്സസ് വൈൽഡിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്കിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടിയുടെ എപ്പിസോഡ് ചിത്രീകരിച്ചത്.

English summary
Uttarakhand tourism department is set to name the trekking rout undertaken by Prime Minister Narendra Modi and adventurer Bear Grylls as 'Modi Trail'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X