Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ ഭൂചലനം: ദില്ലിയിലും ലഖ്നൊവിലും പ്രകമ്പനം, 5.3 തീവ്രത രേഖപ്പെടുത്തി!!

ദില്ലി: ഇന്ത്യ- നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ഉത്തരേന്ത്യയിൽ പ്രകമ്പനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയതോടെയാണ് ദില്ലിയിലും ഉത്തരേന്ത്യയിലും ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സമയം ഏഴ് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് യൂറോപ്യൻ- മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നൽകുന്ന വിവരം.

earthquake-

ആദ്യം 5.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് 5.3 തീവ്രത രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചണ്ഡിഗഡ്, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ വനപ്രദേശത്താണ് ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+