കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ ഭൂചലനം: ദില്ലിയിലും ലഖ്നൊവിലും പ്രകമ്പനം, 5.3 തീവ്രത രേഖപ്പെടുത്തി!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ഉത്തരേന്ത്യയിൽ പ്രകമ്പനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയതോടെയാണ് ദില്ലിയിലും ഉത്തരേന്ത്യയിലും ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സമയം ഏഴ് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് യൂറോപ്യൻ- മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നൽകുന്ന വിവരം.

 നവംബർ 22ന് ശിവസേന യോഗം: സർക്കാർ രൂപീകരണത്തിന് നിർണായക നീക്കം, എംഎൽഎമാരും നേതാക്കളും യോഗത്തിന്!! നവംബർ 22ന് ശിവസേന യോഗം: സർക്കാർ രൂപീകരണത്തിന് നിർണായക നീക്കം, എംഎൽഎമാരും നേതാക്കളും യോഗത്തിന്!!

earthquake-

ആദ്യം 5.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് 5.3 തീവ്രത രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചണ്ഡിഗഡ്, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ വനപ്രദേശത്താണ് ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

English summary
Tremors in Lucknow, Delhi-NCR as earthquake of magnitude 5.3 jolts Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X