ദല്‍ഹിയില്‍ വീണ്ടും ഭൂചലനം, ഭൂചലനത്തിന്റെ തീവ്രത 5.4; പ്രഭവകേന്ദ്രം നേപ്പാള്‍
ന്യൂദല്‍ഹി: ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ട് നിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത് എന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തി എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിക്കുന്നത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു ഭൂചലനം. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ദല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍ ആണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്.
ന്യൂ തെഹ്രി, പിത്തോരാഗഡ്, ബാഗേശ്വര്‍, പൗരി തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെ ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും ഹരിയാന, യുപി എന്നിവിടങ്ങളിലും ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലും ഇന്ന് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, നവംബര്‍ 9 ന് പുലര്‍ച്ചെ നേപ്പാളില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നേപ്പാളിലെ ഭൂകമ്പ നിരീക്ഷണ അതോറിറ്റി, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബജാങ് ജില്ലയിലെ പടദേവല്‍ എന്ന സ്ഥലത്താണെന്നും കൃത്യമായ സമയം പ്രാദേശിക സമയം രാത്രി 8.12 ആയിരുന്നുവെന്നും അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേപ്പാളില്‍ നാലോ അതിലധികമോ തീവ്രതയുള്ള അഞ്ചാമത്തെ ഭൂചലനമാണിത് എന്നും ഭൂകമ്പ നിരീക്ഷണഅതോറിറ്റി അറിയിച്ചു.












Click it and Unblock the Notifications