കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ തേരോട്ടം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ ഇനി ബിജെപിയുടെ തേരോട്ടമാകും എന്ന് ഉറപ്പിക്കാം. നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് ബിജെപിയുടെ മിന്നും വിജയമാണ്.

ശിവസേനയോട് പിരിഞ്ഞ് ഒറ്റക്ക് മത്സരിക്കുന്ന ബിജെപി എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്ന മോദി സ്വപ്‌നം ഉടന്‍ തന്നെ നടപ്പാകുമോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

288 നിയമസഭ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം ബിജെപി 130 ല്‍ അധികം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് വെറും നാല്‍പത് സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഭൂരിപക്ഷമുള്ളത്. ശിവസേന അറുപതോളം സീറ്റുകളില്‍ മുന്നേറുമ്പോള്‍ എന്‍സിപിക്ക് ഭൂരിപക്ഷമുള്ളത് 38 സീറ്റുകളില്‍ മാത്രമാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 82 സീറ്റുകള്‍ നേടിയിരുന്നു. എന്‍സിപിക്ക് 62 സീറ്റുകളാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസും എന്‍സിപിയും തകര്‍ന്നടിഞ്ഞപ്പോള്‍ വെറും 46 സീറ്റുകളില്‍ നിന്ന് ബിജെപി നേടുന്നത് ഏതാണ്ട് മൂന്നിരട്ടി സീറ്റുകളാണ്. ശിവസേനയും അവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നുണ്ട്.

Narendra Modi

ഹരിയാനയില്‍ മൂന്നാം തവണയും അധികാരത്തിലെത്താമെന്ന കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കഴിഞ്ഞു. 90 സീറ്റുകളില്‍ അമ്പതിലധികം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്ഗ്രസിന് ഭൂരിപക്ഷമുള്ളത് വെറും 15 സീറ്റുകള്‍ മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകള്‍ നേടിയ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ 18 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. വെറും നാല് സീറ്റില്‍ നിന്നാണ് ബിജെപി 13 ഇരട്ടിയോളം വലിയ നേട്ടമുണ്ടാക്കുന്നത്.

ഹരിയാനയില്‍ കേവല ഭൂരിപക്ഷം ബിജെപി ഉറപ്പിച്ച കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന് വ്യക്തമല്ല. ഒരു പക്ഷേ സ്വതന്ത്ര കക്ഷികളെ കൂടെക്കൂട്ടി ഭരണം സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയേയോ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയേയോ കൂടെ കൂട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

English summary
Trend indicates BJP led Government in Maharashtra and Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X