കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്റെ ബന്ധു ആരാണ്? യെദൂര്യപ്പ, കുമാര സ്വാമി, മണ്ണിര; വൈറലായി ബംഗളൂരുവിലെ സ്‌കൂളിലെ ചോദ്യപേപ്പര്‍

Google Oneindia Malayalam News

ബംഗളുരു: എട്ടാം ക്ലാസിലെ ചോദ്യ പേപ്പറിലെ ഒറ്റ ചോദ്യത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് ബംഗളൂരുവിലെ ഒരു സ്‌കൂള്‍. വാര്‍ഷിക പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ആരാണ് കര്‍ഷകന്റെ ബന്ധു എന്ന ചോദ്യമുള്ളത്. ഉത്തരത്തിനുള്ള ഓപ്ഷനുകള്‍ യഥാക്രമം ബി എസ് യെദുര്യപ്പ, എച്ച് ഡി കുമാര സ്വാമി, മണ്ണിര എന്നിങ്ങനെയായിരുന്നു.

<strong>''ഇതുപോലെയുള്ള കാവല്‍ക്കാര്‍ ഉണ്ടെങ്കില്‍, രാജ്യം പേടിക്കേണ്ട ആവശ്യമില്ല'' മോദിയുടെ ചൗക്കീദാര്‍ ക്യാംപെയിനും പിന്തുടര്‍ച്ചക്കാരും, ചൗക്കിദാര്‍ നരേന്ദ്രമോദിയുടെ പഴയകാല റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണെന്ന് നോക്കാം...</strong>''ഇതുപോലെയുള്ള കാവല്‍ക്കാര്‍ ഉണ്ടെങ്കില്‍, രാജ്യം പേടിക്കേണ്ട ആവശ്യമില്ല'' മോദിയുടെ ചൗക്കീദാര്‍ ക്യാംപെയിനും പിന്തുടര്‍ച്ചക്കാരും, ചൗക്കിദാര്‍ നരേന്ദ്രമോദിയുടെ പഴയകാല റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണെന്ന് നോക്കാം...


കേള്‍ക്കുമ്പോള്‍ രസകരമെന്ന് തോന്നാമെങ്കിലും ബംഗളൂരുവിലെ രാജരാജേശ്വര്‍ നഗറിലുള്ള മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ ചോദ്യ പേപ്പര്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ വിവാദത്തിലായിരിക്കുകയാണ്. സ്‌കൂള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടൊപ്പം ചോദ്യം പേപ്പര്‍ തയ്യാറാക്കിയ ജീവനക്കാരനെ പുറത്താക്കുകയും ചെയ്തു.

BS Yeddyurappa and Kumaraswamy

വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ചോദ്യം തമാശയായാണെടുത്തത്. കൂടാതെ കര്‍ഷകരുടെ കൂട്ടുകാരന്‍ ആരാണെന്ന ശരിയുത്തരം വിദ്യാര്‍ഥികള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ കര്‍ണാടക ബി.ജെ.പി. നേതാവ് യെദ്യൂരപ്പ, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവയ്ക്കുപകരം മണ്ണിര എന്ന ഉത്തരമാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. എന്നിരുന്നാലും ലോക്‌സഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ചോദ്യം വന്നതെന്ന ചര്‍ച്ചകള്‍ ട്വിറ്ററില്‍ നടക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചോദ്യപേപ്പറുകള്‍ കണ്ടത് തങ്ങളെ ഞെട്ടിച്ചുവെന്നും ഇത് അവര്‍ക്ക് അപമാനകരമാണെന്നും മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പറയുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയും കുമാരസ്വാമിയും കര്‍ഷകരുടെ വോട്ട് നേടാനായി നടത്തിയ നാടകീയ നീക്കങ്ങള്‍ക്ക് കര്‍ണാടക സാക്ഷ്യം വഹിച്ചതാണ്. ഇരുവരും കര്‍ഷക സൗഹൃദ നേതാക്കളായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോള്‍ ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ കര്‍ഷകരുടെ വായ്പകളെല്ലാം എഴുതിത്തള്ളുകയും ചെയ്തിരുന്നു.

English summary
Bengaluru school asks who is farmer's friend, Yeddyurappa, Kumaraswamy or earthworms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X