കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ത്രികോണ പോരാട്ടം, ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രിമാര്‍, സിന്ധ്യയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ത്രികോണ പോരാട്ടം. സംസ്ഥാന സമിതിക്ക് വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ് ഒരുങ്ങുന്നത്. ഇതിനിടെ ദിഗ്‌വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യ ക്യാമ്പും തമ്മിലുള്ള പോരാട്ടം മുറുകിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം സമ്മര്‍ദ തന്ത്രമായിട്ടാണ് സിന്ധ്യ പുറത്തെടുത്തത്. പക്ഷേ പിതാവിന്റെ കാലം മുതലുള്ള കോണ്‍ഗ്രസ് ബന്ധം അദ്ദേഹം ഇല്ലാതാക്കില്ലെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ ദിഗ്‌വിജയ് സിംഗിനെ ഒതുക്കുക എന്ന തന്ത്രമാണ് സിന്ധ്യ പയറ്റുന്നത്. രജോദ്ഗഡില്‍ അടക്കം ദിഗ്‌വിജയ് സിംഗിനെതിരെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം മുതിര്‍ന്ന മന്ത്രിമാരില്‍ പലരും സിംഗിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്.

മധ്യപ്രദേശില്‍ ത്രികോണ പോരാട്ടം

മധ്യപ്രദേശില്‍ ത്രികോണ പോരാട്ടം

കമല്‍നാഥിനെ പിന്തുണയ്ക്കുന്നവരുടെ ഒരു വിഭാഗവും, പിന്നാലെ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിലുള്ള പോരാട്ടവും തുടങ്ങിയതോടെ കോണ്‍ഗ്രസ് മൂന്ന് തട്ടിലാണ്. സംസ്ഥാന അധ്യക്ഷനെ ചൊല്ലിയാണ് പ്രധാന പോരാട്ടം. ബാല ബച്ചനെ അധ്യക്ഷനാക്കാന്‍ സോണിയക്ക് മുന്നില്‍ കമല്‍നാഥ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അജയ് സിംഗിനായി ദിഗ്‌വിജയ് സിംഗും തന്നെ അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ട് സിന്ധ്യയും എത്തിയതോടെ സോണിയ പ്രതിസന്ധിയിലാണ്. സിന്ധ്യയും കമല്‍നാഥും ദില്ലിയില്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്യുകയാണ്.

ദിഗ്‌വിജയ് സിംഗ് പ്രതിരോധത്തില്‍

ദിഗ്‌വിജയ് സിംഗ് പ്രതിരോധത്തില്‍

ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാരിനെ പിന്നണിയില്‍ നിന്ന് നിയന്ത്രിക്കുന്നത് ദിഗ്‌വിജയ് സിംഗാണെന്ന് മന്ത്രിയായ സിംഗാര്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഇതറിയാമെന്നും സിംഗാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 28 മന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചിരുന്നു. താന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ കാര്യങ്ങളില്‍ നടപടി എടുത്തോയെന്നായിരുന്നു ചോദ്യം.

സിന്ധ്യക്ക് പിന്തുണയേറുന്നു

സിന്ധ്യക്ക് പിന്തുണയേറുന്നു

ദിഗ്‌വിജയ് സിംഗ് അനാവശ്യമായി വകുപ്പുകളില്‍ തലയിടുന്നത് മന്ത്രിമാരെ ചൊടിപ്പിച്ചിരിക്കുകയാണ്. പല നേതാക്കളും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇവര്‍ സിന്ധ്യ ക്യാമ്പിലേക്ക് ചുവടുമാറിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 50 ശതമാനത്തോളം എംഎല്‍എമാരെ ഒപ്പം കൂട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കാനാണ് സിന്ധ്യയുടെ ശ്രമം. ദിഗ്‌വിജയ് സിംഗ് പാര്‍ട്ടിയില്‍ അപ്രസക്തനായ അജയ് സിംഗിനെ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നതും അദ്ദേഹത്തിനുള്ള പ്രതിസന്ധിയാണ്.

അവസരം കാത്ത് ബിജെപി

അവസരം കാത്ത് ബിജെപി

കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ കാത്തിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാനും ജോതിരാദിത്യ സിന്ധ്യയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ സംസ്ഥാനത്ത് ഒന്നിലധികം മുഖ്യമന്ത്രിമാരാണ് ഭരണം നടത്തുന്നതെന്ന് ബിജെപിയും ആരോപിച്ചിരുന്നു. അതേസമയം സിന്ധ്യ സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയാല്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കും. ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും ചെയ്യും.

വിടാതെ സിന്ധ്യ

വിടാതെ സിന്ധ്യ

ദിഗ്‌വിജയ് സിംഗിന് മറുപടിയായി സിന്ധ്യയുടെ അനുയായികള്‍ ശക്തി പ്രകടനത്തിന് ഇറങ്ങിയിട്ടുണ്ട്. അവര്‍ സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍ അധ്യക്ഷ കാര്യം എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇവര്‍ പരസ്യമായി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്വാളിയോറില്‍ സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കട്ടൗട്ടുകളും പോസ്റ്റുകളും സ്ഥാപിച്ചിരിക്കുകയാണ്. ചിലര്‍ സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

സോണിയ ആശയക്കുഴപ്പത്തില്‍

സോണിയ ആശയക്കുഴപ്പത്തില്‍

ഏത് നേതാവിനെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ സിന്ധ്യക്കുള്ള ജനപിന്തുണ മറ്റ് രണ്ട് നേതാക്കള്‍ക്കുമില്ല. നിരവധി മന്ത്രിമാരും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. അതേസമയം കശ്മീര്‍ വിഷയത്തില്‍ സിന്ധ്യയുടെ നിലപാട് മാത്രമാണ് അദ്ദേഹത്തെ പരിഗണിക്കാതിരിക്കുന്നതിന് കാരണം. എന്നാല്‍ സിന്ധ്യയ്ക്ക് പകരം ഒരു ഒത്തുതീര്‍പ്പ് നേതാവിനെ അധ്യക്ഷനാക്കാനാണ് കമല്‍നാഥ് ശ്രമിക്കുന്നത്. പക്ഷേ ഇത് ദിഗ്‌വിജയ് സിംഗിന് ഗുണമാകുമെന്ന് സിന്ധ്യ ക്യാമ്പ് കരുതുന്നു. ഒരു ഭീഷണിയെന്ന നിലയിലാണ് സ്വന്തം പാര്‍ട്ടി തുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ സിന്ധ്യ തുടങ്ങിയിരിക്കുന്നത്.

അവസാന നീക്കവുമായി സിന്ധ്യ... ദിഗ്‌വിജയ് സിംഗിനെ പൂട്ടും, മൂന്ന് തട്ടില്‍ കോണ്‍ഗ്രസ്!!

English summary
triangular contest in mp congress scindia stays on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X