കർണാടകയിൽ ആദിവാസി സ്ത്രീയെ വസ്ത്രം വലിച്ചൂരി ആക്രമിച്ചു; ബിജെപി നേതാവടക്കം ഒമ്പത് പേർക്കെതിരെ കേസ്
ബംഗളൂരു; ദക്ഷിണ കർണാടകയിലെ ബെൽത്തങ്ങാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ വസ്ത്രം വലിച്ചൂരി ദേഹോപ ദ്രവം ഏൽപ്പിച്ചതിന് ബിജെപി നേതാവടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. സന്ദീപ്, സന്തോഷ്, ലോകയ്യ, ഗുലാബി, കുസുമ, സുഗുണ, അനിൽ, ലളിത, ചെന്നകേശവ എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ഇരയായ മുപ്പത്തിയഞ്ചുകാരി പറയുന്നു. ഏപ്രിൽ 19 വൈകുന്നേരം ആണ് ദാരുണമായ ഈ സംഭവം നടന്നത്. ഭൂമി പ്രശ്നത്തെ തുടർന്നുണ്ടായ തർക്കം പിന്നീട് മാനഭം ഗത്തിലേക്ക് മാറുകയായിരുന്നു. ബെൽത്തങ്ങാടി താലൂക്കിലെ ഗുരിപള്ള ഗ്രാമത്തിൽ നിരവധി ഗ്രാമവാസികൾ നോക്കി നിൽക്കേ ആയിരുന്നു സംഭവം
പോലീസ് അറിയിച്ചത് അനുസരിച്ച് ഇരയായ സ്ത്രീ നേരത്തെ 94 സി പ്രകാരം സ്ഥലം അളക്കാൻ അപേക്ഷയെ നൽകിയിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ എത്തി. തുടർന്നാണ് സ്ഥലത്ത് സംഘർഷം ഉണ്ടായത്. പ്രതികൾ ബഹളം വെക്കുകയും സർവേയർമാരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് അപേക്ഷകന്റെ മൂത്ത സഹോദരിയെ ആക്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇരയെ ഇവർ കൂട്ടം ചേർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. ശേഷം ഈ സംഭവങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. തന്റെ മൂതിർന്ന സഹോദരിക്കും അമ്മക്കും മർദ്ദനമേറ്റിട്ടുണ്ടെന്നും ഇര പറഞ്ഞു.

സംഭവത്തിൽ ബെൽത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ ആദിവാസി യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ വേദന പ്രകടിപ്പിച്ച മുൻ മന്ത്രി ബി ടി ലളിത നായിക് രം ഗത്ത് വന്നു. ധർമ്മസ്ഥല ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെ ക്രൂരമായ കുറ്റകൃത്യത്തിൽ മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലളിത നായിക്. "ധർമ്മസ്ഥലയും തിരുപ്പതിയും പോലെയുള്ള തീർഥാടന കേന്ദ്രങ്ങൾ തലയെടുപ്പ് നടത്താനും സംഭാവനകൾ / വഴിപാടുകൾ നേടാനും മാത്രമാണോ ഉള്ളത്? അത്തരം സംഭവങ്ങളിൽ ഇരയായവരെ ആശ്വസിപ്പിച്ചുകൊണ്ട് അവർ മിനിമം മര്യാദ കാണിക്കണം" എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ
ഇത്തരം സംഭവങ്ങൾക്കെതിരെ ധർമ്മാധികാരി ജനങ്ങളെ ഉപദേശിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ശ്രീരാമസേന, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ ഇവിടെ ഭരണം നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. അവർ സമൂഹത്തിൽ പൊരുത്തക്കേടുണ്ടാക്കുകയും സാഹോദര്യത്തിന്റെ മനോഭാവത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്നും ലളിത നായിക് കൂട്ടിച്ചേർത്തു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications