കൂട്ടബലാത്സംഗം;ചില ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

പ്രതികളെ തേടിയെത്തിയ പൊലീസിനും വാര്‍ത്തയറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഞെട്ടിയ്ക്കുന്ന കുറേ കാര്യങ്ങള്‍ കൂടി നാട്ടുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. പരസ്യമായിട്ടാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. തന്നെ രക്ഷപ്പെടുത്താന്‍ പലതവണ പെണ്‍കുട്ടി നിലവിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. അതിനെക്കാളേറെ നിര്‍ഭാഗ്യകരമായത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ സംഭവസ്ഥലത്തിന് വെറും 50 കിലോമീറ്റര്‍ അടുത്തുണ്ടായിരുന്നു എന്നതാണ്. എന്നിട്ട് അവരും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയില്ല.
പഞ്ചായത്ത് വിധിച്ച പിഴ പണം കണ്ടെത്തുന്നതിന് ഒരു ദിവസത്തെ സമയം പോലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അനുവദിച്ചില്ല എന്നതാണ് മറ്റൊരു വസ്തുത. പെണ്‍കുിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരം പ്രശ്‌നം ഏറെറെടുത്തതോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്നറിയാനുള്ള തിരിച്ചറിവു പോലും ഗ്രാമത്തില്‍ പലര്‍ക്കുമില്ല. തെറ്റ് ചെയ്യുന്നവര്‍ക്ക് ഗ്രാമത്തലവന്‍ ശിക്ഷ വിധിയ്ക്കും അത് മറ്റുള്ളവരുടെ കാഴ്ചയില്‍ തെറ്റാണെങ്കിലും ഈ ഗ്രാമത്തിലുള്ളവര്‍ക്ക് അത് മാത്രമാണ് ശരി.












Click it and Unblock the Notifications