Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലേഡ് ഉപയോഗിച്ച് ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്തു! ആദിവാസി യുവതിയുടെ ശസ്ത്രക്രിയ...

ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ പ്രസവവേദന അസഹ്യമായതിനെ തുടര്‍ന്നാണ് കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് യുവതി സ്വയം ഗര്‍ഭപാത്രം കീറിമുറിച്ച് കുഞ്ഞിനെ പുറത്തെടുത്തത്.

കാക്കിനാഡ: ആശുപത്രിയിലെത്തുന്നതിന് മുമ്പ് പ്രസവവേദന അസഹ്യമായതിനെ തുടര്‍ന്ന് യുവതി ബ്ലേഡ് ഉപയോഗിച്ച് സ്വയം ശസ്ത്രക്രിയ നടത്തി. ആന്ധ്രപ്രദേശിലെ കാക്കിനാഡയ്ക്കടുത്ത് ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് എല്ലാവരെയും ഞെട്ടിച്ച് സംഭവമുണ്ടായത്. മരഡുമില്ലി ഗ്രാമത്തിലെ സീതണ്ണയുടെ ഭാര്യ ലക്ഷ്മിയാണ് കേവലം ഒരു ബ്ലേഡ് മാത്രം ഉപയോഗിച്ച് സ്വന്തം വയറ്റില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്.

ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഉള്‍നാടന്‍ ആദിവാസി ഗ്രാമമാണ് മരഡുമില്ലി. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന മുപ്പത് വയസുകാരിയായ ലക്ഷ്മിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രി സ്ഥിതി ചെയ്യുന്ന രംപച്ചോദവരത്തെത്താന്‍ മരഡുമില്ലിയില്‍ നിന്ന് 10 കിലോമീറ്ററോളം നടക്കണം.

ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ പ്രസവവേദന അസഹ്യമായതിനെ തുടര്‍ന്നാണ് കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് യുവതി സ്വയം ഗര്‍ഭപാത്രം കീറിമുറിച്ച് കുഞ്ഞിനെ പുറത്തെടുത്തത്. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയില്ല, വാഹന സൗകര്യവുമില്ല...

ആശുപത്രിയില്ല, വാഹന സൗകര്യവുമില്ല...

ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്കടുത്ത് ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമാണ് മരഡുമില്ലി. ആദിവാസികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും താമസിക്കുന്ന മരഡുമില്ലിയിലേക്ക് വാഹന സൗകര്യമില്ല. ചികിത്സയ്ക്കായി പത്ത് കിലോമീറ്റര്‍ അകലെയുള്ള രംപച്ചോദവരത്തേക്ക് കാല്‍നടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ് ഗ്രാമവാസികള്‍.

ആശുപത്രിയിലേക്ക് പോയത് കാല്‍നടയായി...

ആശുപത്രിയിലേക്ക് പോയത് കാല്‍നടയായി...

പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ലക്ഷ്മിയ്ക്ക് പ്രസവവേദന തുടങ്ങിയതോടെയാണ് ഭര്‍ത്താവ് സീതണ്ണയോടൊപ്പം ആശുപത്രിയിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചത്.

വഴിയില്‍ വെച്ച് പ്രസവവേദന അസഹ്യമായി...

വഴിയില്‍ വെച്ച് പ്രസവവേദന അസഹ്യമായി...

കുന്നും മലയും താണ്ടിയാലേ പത്ത് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്താനാകുകയുള്ളു. ഇതിനിടയില്‍ ഗര്‍ഭിണിയായ ലക്ഷ്മിയ്ക്ക് പ്രസവവേദന കലശലാവുകയായിരുന്നു.

ബ്ലേഡ് ഉപയോഗിച്ച് ഗര്‍ഭപാത്രം കീറി...

ബ്ലേഡ് ഉപയോഗിച്ച് ഗര്‍ഭപാത്രം കീറി...

പ്രസവവേദന കലശലായതിനെ തുടര്‍ന്നാണ് യുവതി സ്വയം ശസ്ത്രക്രിയ നടത്തിയത്. കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഗര്‍ഭപാത്രം കീറിമുറിച്ചാണ് യുവതി കുഞ്ഞിനെ പുറത്തെടുത്തത്.

അമ്മയും കുഞ്ഞും ആശുപത്രി വിട്ടു...

അമ്മയും കുഞ്ഞും ആശുപത്രി വിട്ടു...

സ്വയം ശസ്ത്രക്രിയ നടത്തിയ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പെങ്കിലും മൂന്ന് ദിവസത്തിനു ശേഷം യുവതിയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് മടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടും യുവതിയും ബന്ധുക്കളും തയ്യാറായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+