കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാപ് പഞ്ചായത്ത്; മദ്യപിച്ച ആദിവാസി യുവാക്കളെ ചെരുപ്പുമാലയിട്ട് പരസ്യമായി നടത്തിച്ചു

ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം തെറ്റിച്ച് മദ്യപിച്ചെത്തിയ മൂന്നു യുവാക്കളെ ചെരുപ്പുമാലയിട്ട് പരസ്യമായി നടത്തിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം തെറ്റിച്ച് മദ്യപിച്ചെത്തിയ മൂന്നു യുവാക്കളെ ചെരുപ്പുമാലയിട്ട് പരസ്യമായി നടത്തിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ഖരേ ഗ്രാമത്തിലെ ഖാപ് പഞ്ചായത്ത് പ്രദേശത്ത് മദ്യപാനം നിരോധിച്ചിരുന്നു. മദ്യപിക്കുന്നവര്‍ക്ക് 11,000 രൂപ പിഴയോ ശിക്ഷയോ ലഭിക്കുമെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.

എന്നാല്‍, പഞ്ചായത്ത് നിര്‍ദ്ദേശം അവഗണിച്ച് മൂന്ന് ആദിവാസികള്‍ മദ്യപിച്ചെത്തി. ഇവരോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെ മൂവരെയും പാതി ഷേവ് ചെയ്യുകയും പിന്നീട് ചെരുപ്പുമാല കഴിത്തിലണിഞ്ഞ് പരസ്യമായി നടത്തിക്കുകയും ചെയ്തു. ഇവരില്‍ രണ്ടുപേര്‍ വിവാഹിതരാണ്. യുവാക്കളുടെ കുടുംബങ്ങള്‍ പഞ്ചായത്തിന് അനുകൂലമായിരുന്നു.

20-1450618163-hangovers-worse-with-age-drinking-man-20-1505877176.jpg -Properties

വിക്രം ആദിവാസി, കോട്ടു ആദിവാസി, സതീഷ് ആദിവാസി എന്നിവരെയാണ് ശിക്ഷിച്ചത്. സംഭവം ഏറെ വേദനിപ്പിച്ചെന്ന് വിക്രം ആദിവാസി പറഞ്ഞു. വലിയ പീഡനമാണ് ഏല്‍ക്കേണ്ടിവന്നത്. ആളുകള്‍ ചുറ്റുംനിന്ന് ആര്‍പ്പുവിളിച്ചു. ഈ ഗ്രാമത്തില്‍ അപമാനവും സഹിച്ച് ഇനി ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും യുവാവ് പറഞ്ഞു.

സംഭവത്തില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ആരോടും പറഞ്ഞിട്ടില്ല. ഗ്രാമവാസികളുടെ നടപടിയെ അംഗീകരിക്കില്ലെന്നും എസ്പി സുനില്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

English summary
Tribal youths paraded with garland of shoes for drinking liquor,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X