കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്ന് വീണു? വിശാഖപട്ടണത്തിന് സമീപം വിമാനം കണ്ടെന്ന് ആദിവാസികള്‍...

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: കാണാതായ വ്യോമസേനാ വിമാനം വിശാഖപട്ടണത്തിന് സമീപമുള്ള കാട്ടില്‍ തകര്‍ന്ന് വീണതായി സംശയം. വിശാഖപട്ടണത്തിന് സമീപമുള്ള നാഥാവരം മണ്ഡലിന് സമീപം സുരുഡ് റിസര്‍വ് വനമേഖലയില്‍ വിമാനം തകര്‍ന്ന് വീഴുന്നത് കണ്ടതായി ആദിവാസി വിഭാഗത്തിലെ ചിലര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.

വിമാനം കണാതായ ജൂലയ് 22ന് വനത്തില്‍ നിന്ന് വലിയ ശബ്ദം കേട്ടിരുന്നുവെന്ന് സുരഡു ഗ്രാമത്തിലെ ചിലര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വിമാനം തകര്‍ന്ന് വീഴ്ന്നതാകാമെന്ന സാധ്യത വ്യോമസേന അധികൃതര്‍ തള്ളിക്കളയുന്നില്ല. വ്യോമ സേനാംഗങ്ങള്‍ ഉള്‍പ്പെട്ട തിരച്ചില്‍ സംഘം വിശാഖപട്ടണത്ത് വനത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നാവിക സേനയും വ്യോമ സേനയും തിരച്ചില്‍ തുടരുകയാണ്.

<strong>മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിച്ചത് സിപിഎമ്മും സിപിഐയും;വെളിപ്പെടുത്തലുമായി സുരേഷ്‌കുമാര്‍...</strong>മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിച്ചത് സിപിഎമ്മും സിപിഐയും;വെളിപ്പെടുത്തലുമായി സുരേഷ്‌കുമാര്‍...

AN 32

വിമാനത്തിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥന്‍ രഘുവീര്‍ വര്‍മയുടെ മൊബൈല്‍ ഫോണ്‍ കാണാതായതിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം റിംഗ് ചെയ്തിരുന്നു. രഘുവീറിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യോമസേനാ അധികൃതരെ അറിയിച്ചത്. 28-ാം തീയതി രാവിലെയാണ് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തത്. വിമാനം കാണാതായി നാല് ദിവസത്തിന് ശേഷം രഘുവീറിന്റെ മെബൈലില്‍ ഡാറ്റാ കണക്ഷനും ഓണ്‍ ചെയ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്.

വനപ്രദേശത്ത് വിമാനം തകര്‍ന്ന് വീണതായി കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളികളയുന്നില്ലെന്നാണ് വ്യോമ സേനാ അധികൃതര്‍ പറയുന്നത്. സൂര്യലങ്ക വ്യോമ സേന കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം സുരഗുഡു ആദിവാസി മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആദിവാസികളും തിരച്ചില്‍ സംഘത്തോടൊപ്പമുണ്ട്.

അഞ്ച് ഉദ്യോഗസ്ഥര്‍ വീതമുള്ള രണ്ട് സംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യോമസേന അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. വനത്തില്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ഡിഎഫ്ഒ നരസിപ്പട്ടം ശേഖര്‍ റാവു പറഞ്ഞു.

ആദിവാസിയായി പിറന്നതിന് അവഹേളനം; അമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറിആദിവാസിയായി പിറന്നതിന് അവഹേളനം; അമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

English summary
The search for Indian Air Force transport plane AN 32 has been shifted to Visakhapatnam Agency forest area.Some local people sighting the debris of an aircraft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X