കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബസമരമല്ല, ഇനി 'അപ്പിയിടല്‍ സമരം'... അങ്ങ് റാഞ്ചിയില്‍!

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: വ്യത്യസ്തങ്ങളായ സമരരീതികള്‍ക്ക് എന്നും വാര്‍ത്താ പ്രാധാന്യമുണ്ട്. കേരളത്തില്‍ ചുംബനസമരവും നില്‍പ് സമരവും , ഇരിക്കല്‍ സമരവും എല്ലാം ഇത്തരത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്.

എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് തികച്ചും വ്യത്യസ്തമായ ഒരു സമരത്തെക്കുറിച്ചാണ്. 'അപ്പിയിടല്‍ സമരം'. കേരളത്തില്‍ നിന്നല്ല ഈ വാര്‍ത്ത. അങ്ങ് റാഞ്ചിയില്‍ നിന്നാണ്.

Ranchi Map

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയാണ് ഈ സമരം. ഝാര്‍ഖണ്ഡിലെ ലാത്തെഹര്‍ ജില്ലയിലെ ബര്‍വാദി ബ്ലോക്ക്ഓഫീസ് പരിസരത്ത് വച്ചായിരുന്നു സമരം. അറുപതില്‍പരം ആളുകള്‍ ഈ സമരത്തില്‍ പങ്കെടുത്തു.

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ 'ടോയ്‌ലറ്റ് പേപ്പര്‍' ആക്കിയായിരുന്നു സമരം. പൊതുനിരത്തില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിന് മുകളില്‍ ഇവര്‍ കാര്യം സാധിച്ചു.

ഝാര്‍ഖണ്ഡിലെ നാഷണല്‍ കാമ്പയിന്‍ ഫോര്‍ ആദിവാസി റൈറ്റ്‌സ് നേതാക്കളാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ ബില്‍ സര്‍ക്കാര്‍ പിന്‍വലിക്കണം എന്നാണ് ആവശ്യം. അല്ലാത്ത പക്ഷം സമരം ദേശീയാടിസ്ഥാനത്തില്‍ നടത്തും. ഇപ്പോള്‍ തന്നെ ഝാര്‍ഖണ്ഡിലെ ആറ് നഗരങ്ങളില്‍ നിന്ന് ഇത്തരം സമരം നടത്താനായി ആളുകള്‍ സമീപിച്ചുകഴിഞ്ഞു എന്നാണ് ആദിവാസി നേതാക്കള്‍ പറയുന്നത് .

English summary
Tribes of Jharkhand conducted Shit Protest against Land Acquisition Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X