കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി

Google Oneindia Malayalam News

ദില്ലി: കഷ്ടകാലം വരുമ്പോള്‍ എല്ലാം കൂടി ഒന്നിച്ച് എന്ന് പറഞ്ഞപോലെയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്യം. കൊട്ടിഘോഷിച്ച് തുടങ്ങിയ ധര്‍ണ ലക്ഷ്യം കാണാതെ നിര്‍ത്തേണ്ടിവന്നു. കൂടെ ഉണ്ടായിരുന്നവരും പിന്തുണച്ചിരുന്നവരുമായ നല്ലൊരു വിഭാഗം ആളുകള്‍ എതിരാവുകയും ചെയ്തു. നിയമമന്ത്രിയെ സംരക്ഷിക്കുന്നു എന്ന ചീത്തപ്പേരും നിയമപ്രശ്‌നങ്ങളും വേറെ.

ഇതൊന്നും പോരാതെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദേശീയ പതാകയെ അപമാനിച്ചു എന്ന് പരാതിയുയയര്‍ന്നിരിക്കുന്നത്. ദില്ലിയില്‍ പോലീസുകാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ അനാവശ്യമായി ദേശീയപതാക ഉപയോഗിച്ചു എന്നാണ് പരാതി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ കിഷോര്‍ വര്‍ഷ്‌ണേയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

kejriwal-national-flag

ഒരുപാട് സാഹചര്യങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ത്രിവര്‍ണപതാക ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. റെയില്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണയിലും ഇവര്‍ ദേശീയ പതാക കൈവശം വെച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് കിഷോര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കമ്മീഷന്‍ മുഖ്യമന്ത്രിക്കെതിരെ നടപടി എടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നേതാവിന്റെ തീരുമാനം.

ഉഗാണ്ട സ്വദേശിനിയെ അപമാനിച്ചു എന്ന സംഭവത്തില്‍ വനിതാ കമ്മീഷന്‍ നോട്ടീസയച്ചിട്ടും നിയമ മന്ത്രിയായ സോമനാഥ് ഭാരതി പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും പരാതിയുണ്ട്. ഒരിക്കല്‍ കൂടി മന്ത്രിക്കെതിരെ നോട്ടീസ് അയക്കാനും എന്നിട്ടും മന്ത്രി പ്രതികരിച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കാനുമാണ് വനിതാ കമ്മീഷന്റെ തീരുമാനം.

English summary
Congress moves Election Commission against Delhi CM Arvind Kejriwal, demands action for waving tricolour at dharna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X