കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പതാക തലകീഴെയായി, പതാകയ്ക്ക് മുമ്പില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ എടുക്കല്‍ അതിഗംഭീരം!!!

  • By Siniya
Google Oneindia Malayalam News

ക്വലാലംപൂര്‍: ഇന്ത്യന്‍ പതാക തലകീഴെയായതൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിഞ്ഞില്ല, എന്നാല്‍ ഫോട്ടോയെടുപ്പ അതിഗംഭീരവുമാണ്. ഈ ഫോട്ടോയെടുപ്പ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ആസിയാന്‍ ഉച്ചക്കോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം നടന്നത്.

ത്രിവര്‍ണ്ണ നിറമായ പതാകയുടെ പച്ചനിറം മുകള്‍ഭാഗത്തായ രീതിയിലായിരുന്നു പതാക ജപ്പാന്‍ പതാകയ്‌ക്കൊപ്പം സ്ഥാപിച്ചത്. സംഭവം ഏറെ വിവാദമായിട്ടുണ്ട്.

പതാക തലകീഴെയായി

മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ തലകീഴയായ ഇന്ത്യന്‍ പതാകയ്ക്ക് മുമ്പില്‍ തന്റെ സുഹൃത്ത് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായി നരേന്ദ്ര മോദി ഫോട്ടോയെടുത്തു.

ഇരുവരുടെയും ചിത്രങ്ങള്‍

ഇരുവരുടെയും ചിത്രങ്ങള്‍

രണ്ടു പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങള്‍ക്കൊപ്പം തലതിരിഞ്ഞ പതാക വ്യക്തമായി കാണാം. മോദി ഇക്കാര്യം ശ്രദ്ധിക്കാതെയാണ് പോസ് ചെയ്തത്.

സംഭവം നടന്നത്

സംഭവം നടന്നത്

പ്രധാനമന്ത്രിയുടെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് പതാക തലകീഴായി ജപ്പാന്‍ പതാകയോടപ്പം സ്ഥാപിച്ചത്.

ചിത്രം വിവാദത്തില്‍

ചിത്രം വിവാദത്തില്‍

ഇരുവരും പോസ് ചെയ്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വിവാദമായിട്ടുണ്ട്. ദേശീയ പതാക തിരിച്ചു കെട്ടുന്നത് അനാദരവാണ്.

ഔദ്യോഗിക പ്രതികരണങ്ങള്‍

ഔദ്യോഗിക പ്രതികരണങ്ങള്‍

ഇന്ത്യന്‍ പതാക തിരിച്ചു കെട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.

പ്രധാനമന്ത്രി തെറ്റ് തിരുത്തിയോ?

പ്രധാനമന്ത്രി തെറ്റ് തിരുത്തിയോ?

പതാക തലകീഴായി കെട്ടിയത് മോദി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ തെറ്റുമനസ്സിലായപ്പോള്‍ അധികൃതര്‍ ശരിയായ രീതിയില്‍ കെട്ടി വീണ്ടും ഇരു പ്രധാന മന്ത്രിമാരും ഫോട്ടോ എടുത്തു.

English summary
tricolour spotted upside down in Modi-Abe meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X