• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അവരെന്ന നിശബ്ദരാക്കാൻ ശ്രമിച്ചു, ബോണ്ട് ഒപ്പിട്ടാൽ മോചനം'; വെളിപ്പെടുത്തി ഒമർ അബ്ദുള്ള

ശ്രീനഗർ; സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ഇടപെടില്ലെന്ന് എഴുതി നൽകുകയാണെങ്കിൽ ഉടൻ മോചിപ്പിക്കാമെന്ന് ഭരണകുടം വാഗ്ദാനം ചെയ്തിരുന്നതായി കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എന്നാൽ ഈ വാഗ്ദാനം താൻ തള്ളിക്കളഞ്ഞുവെന്നും ഒമർ പറഞ്ഞു. ദി വയറിന് നൽകിയ അഭിമുഖത്തിലാണ് തടവ് കാലത്തെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഒമർ പ്രതികരിച്ചത്.

കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചുമുതൽ വീട്ടുതടങ്കലിലായിരുന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള. എട്ട് മാസങ്ങൾക്ക് ശേഷമായാിരുന്നു അദ്ദേഹത്തെ മോചിപ്പിച്ചത്. ഒമറിന് മേൽ ചുമത്തിയിരുന്ന പൊതു സുരക്ഷാനിമയം പിൻവലിച്ചതിനെ തുടർന്നായിരുന്നു മോചനം.

 രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന്

രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന്

ഞാൻ വളരെ സന്തോഷത്തോടെ ഒപ്പിട്ട് ഓടിപ്പോകുമെന്ന് കരുതി മജിസ്‌ട്രേറ്റ് റബ്ബർ സ്റ്റാമ്പും പേനയുമായി വന്നു. അദ്ദേഹം എനിക്ക് ബോണ്ട് തന്നു, നിങ്ങൾ ഇതിൽ ഒപ്പിട്ടാൽ നിങ്ങൾക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞു. ബോണ്ടിൽ പറയുന്നത് ഇങ്ങനെയായിരുന്നു, ജമ്മുവിൽ നടക്കാനിരിക്കുന്ന മുഴുവൻ വിഷയങ്ങളിലും മൗനം പാലിക്കണം, അതിനർത്ഥം തനിക്ക് ഇനിയൊരു രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന്, അപ്പോൾ തന്നെ ഒപ്പിടിലെന്ന് ഞാൻ വ്യക്തമാക്കി. കാരണം അവരുടെ കരാർ അംഗീകരിക്കുകയെന്നത് തന്നെ ഭാവിയിൽ നിശബ്ദനാക്കുന്നതിന് തുല്യമാണ്, ഒമർ പറയുന്നു.

 പോരാട്ടം കോടതിയിൽ

പോരാട്ടം കോടതിയിൽ

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അബ്ദുള്ള പറഞ്ഞു. കേന്ദ്രവുമായി ഒരു കരാറിന് വഴിതുറക്കുന്നതാണിതെന്ന രീതിയിൽ ചിലർ വ്യാഖ്യാനിച്ചു. കേന്ദ്രസർക്കാരുമായി യാതൊരു വിട്ടുവീഴ്ചയും ഇല്ല. അങ്ങനെയൊന്ന് താൻ നിർദ്ദേശിച്ചിട്ടേ ഇല്ല. ഓഗസ്ത് 5 ന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ച് പോകണമെങ്കിൽ കോടതി വഴിയാകണം ഇനിയുള്ള പോരാട്ടം. കാരണം നീതി ലഭിക്കാൻ നമുക്ക് മുൻപിൻ മറ്റ് വഴികളില്ല. ഞങ്ങൾക്ക് നീതിനിഷേധിച്ചവരിൽ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

 അവകാശവാദം പൊളിഞ്ഞു

അവകാശവാദം പൊളിഞ്ഞു

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ജമ്മു കശ്മീരിലെ ഭീകരതയെ തടയാന്‍ സഹായിക്കുമെന്നും കശ്മീരിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തെ നിക്ഷേപങ്ങളുടേയും വ്യവസായങ്ങളുടേയും അഭാവം ഈ വാദത്തെ തള്ളുന്നുണ്ട്.ഒപ്പം കാശ്മീരില്‍ അക്രമങ്ങള്‍ കുറയുമെന്ന് അവകാശപ്പെട്ട സർക്കാർ ഒരു വർഷമായി സംസ്ഥാനത്തെ 4 ജി ഇന്റനെറ്റ് സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. അക്രമങ്ങൾ വർധിച്ചതിനാണ് ഇതിനുള്ള കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

cmsvideo
  Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam
   ഡൊമിസൈൽ നിയമം

  ഡൊമിസൈൽ നിയമം

  ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകിടം മറിയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്ന ജനങ്ങളുടെ ആശങ്ക അടിസ്ഥാനരഹിതമല്ലെന്നും ഒമർ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിനെ മുസ്ലീം ഭൂരിപക്ഷത്തിൽ നിന്ന് ഒരു മുസ്ലീം ന്യൂനപക്ഷ സംസ്ഥാനമാക്കി മാറ്റാൻ വളരെയധികം സമയമെടുക്കും.ഇവിടെ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അല്ലേങ്കിൽ എന്തിനാണ് കേന്ദ്രം ഡൊമിസൈൽ നിയമത്തിൽ ഭേഗതി വരുത്തിയത്, ഒമർ ചോദിച്ചു. ഡൊനിസൈൽ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ലഡാക്കിനോടും കാശ്മീരിനോടും കാണിക്കുന്ന സമീപനം തന്നെ കേന്ദ്ത്തിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുണ്ട്

   എന്തുകൊണ്ട് കാശ്മീർ

  എന്തുകൊണ്ട് കാശ്മീർ

  ഒക്ടോബർ 31 ന് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ് നിലവിൽ വനന്ത്. ഒന്ന് ജമ്മു കാശ്മീരും മറ്റൊന്ന് ലഡാക്കും. എന്തുകൊണ്ടാണ് കാശ്മീരിൽ മാത്രം ഡൊമിസൈൽ നിയമത്തിൽ ഭേഗതി വരുത്തുകയും ലഡാക്കിനെ ഒഴിവാക്കുകയും ചെയ്തത്. ലഡാക്കിലാണ് നിയമം നടപ്പാക്കുന്നതെങ്കിൽ അതുവഴി അവിടെയുള്ള ഉദ്യോഗസ്ഥർക്കും സൈനികരുടെയും അർദ്ധസൈനികരുടെയും കുട്ടികൾക്കും ലഡാക്കിൽ പത്തും പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവർക്കും അവിടെ സ്ഥാലം വാങ്ങാനും സ്ഥിരതാമസത്തിനും അർഹത കൈവന്നേനെ. എന്നാൽ കേന്ദ്രം അത് നടത്താതിരുന്നത് അവിടത്തെ ബുദ്ധമത ജനസംഖ്യയിൽ നിന്നുള്ള പ്രതികരണത്തെ നിങ്ങൾ ഭയപ്പെടുന്നതിനാലാണ്. കാശ്മീരിലെ ജനതയുടെ പ്രതികരണങ്ങൾ നിങ്ങൾ വിലകൊടുക്കുന്നേ ഇല്ല.

   പൊതുസുരുക്ഷ നിയമം

  പൊതുസുരുക്ഷ നിയമം

  അധികാരത്തിൽ ഇരുന്നപ്പോൾ പൊതുസുരക്ഷ നിയനം റദ്ദ് ചെയ്യാതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നും ഒമർ കൂട്ടിച്ചേർത്തു.അതേസമയം നിയമം തങ്ങൾ ഉപയോഗിച്ച രീതിയും ഇപ്പോൾ ഉപയോഗിക്കുന്ന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞ.രാജ്യദ്രോഹമപരമായതോടെ സമാധാനത്തെ തർക്കുന്നതോ ആയ രീതിയിലുള്ള ഇടപെടലുകൾ നടത്താത്ത മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളെ പോലും നിയമം ചുമത്തി തടവിലാക്കുകയാണ്. ഞങ്ങളാരും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല,യുവാക്കളോട് തോക്ക് എടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അത്തരത്തിലുള്ള യാതൊരു പ്രകോപനങ്ങളും നടത്തിയിട്ടില്ല.. ജമ്മു കശ്മീർ ജനതയ്‌ക്കെതിരായ ഏത് മാറ്റത്തെയും ഞങ്ങൾ ജനാധിപത്യപരമായി എതിർക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്, അതിനാലാണ് ഞങ്ങൾ ശിക്ഷിക്കപ്പെട്ടത് ഒമർ പറഞ്ഞു.

   എന്നന്നേക്കുമായി തുടരാനാവില്ല

  എന്നന്നേക്കുമായി തുടരാനാവില്ല

  പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികൾക്ക് മുൻഗണന നൽകുന്നതിൽ സുപ്രീം കോടതി പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്ന് ഒമർ പറഞ്ഞു. ജമ്മു കശ്മീരിൽ നടപ്പാക്കിയ അടിച്ചമർത്തൽ നടപടികളും ജനാധിപത്യ വിരുദ്ധ ഭരണരീതികളും ഇപ്പോൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്നും വ്യക്തമാണെന്നും ഒമർ അബ്ദുല്ല പറഞ്ഞു. രാജ്ഭവന്റെ ദുരുപയോഗം ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ നടന്നതും രാജസ്ഥാനിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കും ഈ ദുരുപയോഗമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയ സംഭവങ്ങളെ കുറിച്ചും ഒമർ പറഞ്ഞു. അതേസമയം ഭരണം കൈവിടുകയാണെങ്കിൽ ജനങ്ങൾ അതിന് മറ്റൊരു ബദൽ കണ്ടെത്തും. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ആരും അധിാകരത്തിൽ എന്നന്നേക്കുമായി തുടരില്ല.

  English summary
  Tried to silence me, assured to release as soon as the bond is signed'; Revealed by Omar Abdullah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X