കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന കീറാന്‍ ശ്രമിച്ചു; രണ്ട് പിഡിപി അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി

Google Oneindia Malayalam News

ദില്ലി: ഭരണഘടനകീറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ട് പിഡിപി അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. കശ്മീരിന് പത്യേക അധികാരങ്ങല്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു പിഡിപി അംഗങ്ങളായ മിര്‍ ഫയാസ്, നസീര്‍ അഹമ്മദ് ലവെ എന്നിവര്‍ ഭരണ കീറാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന ഇവരോട് രാജ്യസഭയില്‍ നിന്നും പുറത്തുപോവാന്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു. രാജ്യസഭക്ക് പുറത്തും ഇവര്‍ പ്രതിഷേധം നടത്തി.

ഭരണഘടന കീറാന്‍ ശ്രമിച്ച പിഡിപി അംഗങ്ങളുടെ നിലപാടില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും രംഗത്ത് എത്തി. പിഡിപി അംഗങ്ങളുടെ നടപടിയെ ശക്തമായി അപലപിച്ച ഗുലാംനബി ആസാദ് ഭരണഘടനയ്ക്ക് ഒപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്നും എന്നാല്‍ ബിജെപി ഭരണഘടനയെ കൊലപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി.

pdp

രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ജമ്മുകശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര നിയമമന്ത്രാലയമാണ് വിജ്ഞാപനമായി പുറത്തിറിക്കിയത്. ഇതിനൊപ്പം തന്നെ കശ്മീരിനെ രണ്ട് വിഭിജക്കുന്ന ബില്ലും അമിത് ഷാ രാജ്യസഭയില്‍ അവതിരിപ്പിച്ചു.

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശം എന്നിങ്ങനെ രണ്ടായിട്ട് ജമ്മു കശ്മീരിനേയും ലഡാക്കിലനേയും വിഭജിക്കുന്ന ബില്ലാണ് അമിത് ഷാ കൊണ്ടുവന്നത്. ജമ്മുകശ്മീരിനെ നിയമസഭയുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം ആക്കി മാറ്റുമ്പോള്‍ ലാഡാക്കില്‍ ദാമന്‍ ദിയു പോലെ ഭരണം ഒരു അഡ്മിനിസ്ട്രേന്‍റിന്‍റെ കീഴില്‍ ആയിരിക്കും.

English summary
tried to tear constitution, two pdp leaders physiccaly moved out of rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X