പാര്‍ക്കിംഗ് തര്‍ക്കം 2യുവാക്കളെ വെടിവച്ച്‌കൊന്നു
ദില്ലി: പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കൊലപാതകങ്ങളും ദില്ലിയില്‍ തുടര്‍ക്കഥയാകുന്നു.ദില്ലിയിലെ ബവാനയില്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. സോഹദരങ്ങളായ രണ്ട് യുവാക്കളാണ് പാര്‍ക്കിംഗ് തര്‍ക്കത്തില്‍ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്‌ച (ഫെബ്രുവരി 28) രാവിലെയാണ് സംഭവം
ഷദബ് സിങ്, കാപ്‌തന്‍ സിംഗ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. രാഹുല്‍ എന്നയാളുടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാഹുല്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ യുവാക്കള്‍ ചോദ്യം ചെയ്‌തു.

തുടര്‍ന്നുണ്ടായ വഴക്കില്‍ രാഹുല്‍ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവച്ച ശേഷം ഇയാള്‍ കാറില്‍ കടന്ന് കളഞ്ഞു.യുവാക്കളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാന്‍ കഴിഞ്ഞില്ല. രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ കാറിന്‍രെ നമ്പര്‍ എല്ലാ സ്റ്റേഷനുകളിലും അയച്ചിട്ടുണ്ട്.
ഫെബ്രുവരി ആദ്യ വാരത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ആഴ്‌ചകള്‍ പിന്നിടുമ്പോഴാണ് വീണ്ടും ഇത്തരത്തിലുള്ള കൊലപാതകം നടക്കുന്നതെന്നതും ശ്രദ്ധേയം.












Click it and Unblock the Notifications