കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ പുകയുന്നു, അയവില്ലാതെ സംഘർഷം, ബന്ദ് പ്രഖ്യാപിച്ചു, അമിത് ഷാ റിപ്പോർട്ട് തേടി

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാൾ തൃണണൂൽ കോൺഗ്രസ് - ബിജെപി സംഘർഷം അതിരൂക്ഷമായി തുടരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ മൃതദേഹങ്ങൾ പാർട്ടി ഓഫീസിലേക്ക് എത്തിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ ബിജെപി 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. ക്രമസമാധാന നില കണക്കിലെടുത്തായിരുന്നു പോലീസ് നടപടി. തിങ്കളാഴ്ച ബിജെപി പ്രവർത്തകർ കരിദിനം ആചരിക്കുകയാണ്.

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഘർഷം രൂക്ഷമായി തുടരുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സർക്കാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ചയുണ്ടാ സംഘർഷത്തിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രർത്തകനും മൂന്ന് ബിജെപി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. പാർട്ടി പതാകി ഊരിമാറ്റുന്നതുമായുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറുകയായിരുന്നു.

bengal

പാർട്ടി ഓഫിസിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാൻ അനുമതി നിഷേധിച്ചതോടെ നടുറോഡിൽ അന്ത്യകർമങ്ങൾ ചെയ്യുമെന്ന് ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കി.
പോലീസ് ഇടപെട്ടതോടെ മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി ഗ്രാമങ്ങളിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു.

ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമാണ് സന്ദേശ് കാളി, തൃണമൂൽ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചതെങ്കിലും സന്ദേശ് കാളിൽ ബിജെപിയാണ് മുന്നിട്ട് നിന്നത്. തൃണമൂൽ യോഗത്തിനിടെ ബിജെപി പ്രവർത്തകർ വെടിയുതിർക്കുകയാണെന്നും തൃണമൂൽ പ്രവർത്തകരും മറിച്ചാണെന്ന് ബിജെപിയും ആരോപിക്കുന്നു. സംസ്ഥാനത്ത് ഇരു പാർട്ടികളുടെയും ഓഫീസുകളും പാർട്ടി ചിഹ്നങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും മമതാ ബാനർജി സർക്കാരാരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. അതേ സമയം സംസ്ഥാനത്ത് സംഘർഷങ്ങൾ സൃഷ്ടിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് തൃണമൂൽ പ്രവർത്തകർ ആരോപിച്ചു. ബിജെപി സംസ്ഥാന നേതൃത്വം അമിത് ഷായ്ക്ക് പരാതി നൽകിയിട്ടുണ്ട്

English summary
Trinamool congress- BJP clash continuing in Bengal, BJP call for 12 hour band
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X