കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പ്രതിപക്ഷത്ത് വീണ്ടും വിള്ളല്‍... തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയെ പിന്തുണച്ചു!!

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ ബില്ലില്‍ പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് തുടരുന്നു. നേരത്തെ കോണ്‍ഗ്രസിലായിരുന്നെങ്കില്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് നീങ്ങിയിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ തിരെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ തൃണമൂല്‍ എംപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്.

1

അംഗങ്ങളോട് നിര്‍ദേശിച്ചതിന് വിരുദ്ധമായ കാര്യങ്ങളാണ് സഭയില്‍ നടന്നത്. തൃണമൂല്‍ എംപിമാരായ ഡെറക് ഒബ്രയന്‍, സൗഗത റോയ്, സുദീപ് ബന്ദോപധ്യായ എന്നിവര്‍ കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കരുതെന്നാണ് പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചിരുന്നു. ഒബ്രയനാണ് ഇതിന് മുന്നില്‍ നിന്നത്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നായിരുന്നു ഒബ്രയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് സുഖേന്ദു ശേഖര്‍ റായ് രംഗത്തെത്തിയത് തൃണമൂല്‍ ക്യാമ്പിനെ ഒന്നടങ്കം ഞെട്ടിച്ചു.

ദശാബ്ദങ്ങള്‍ പഴക്കുള്ള അബദ്ധങ്ങളുടെ തമാശയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നതെന്ന് സുഖേന്ദു പറഞ്ഞു. ഇതൊരു നല്ല നയമാണ്. ഒരുപാട് കാര്യങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കാന്‍ സാധിക്കും. മാറ്റം എന്നത് ദേശീയ ജീവിതത്തിന്റെ ഭാഗമാണ്. നമ്മള്‍ മനുഷ്യരാണ്. അതിന് പരിധിയുണ്ട്. എന്നാല്‍ രാഷ്ട്രം അങ്ങനെയല്ല. അത് എക്കാലവും നിലനില്‍ക്കേണ്ടതാണ്. ഇന്നലത്തെ കാര്യം ഇന്ന് ആവര്‍ത്തിക്കേണ്ടതില്ല. ഇന്നും നാളെയുമാണ് നമുക്ക് ബാധകമാവേണ്ടതെന്നും സുഖേന്ദു പറയുന്നു.

അതേസമയം ഒബ്രയന്‍ പറഞ്ഞതിന് നേരെ എതിരായിട്ടുള്ള കാര്യമാണ് സുഖേന്ദു പറഞ്ഞത്. വലതുപക്ഷം അതിന്റെ അവസാന മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥ.ം 1942ല്‍ നാസികള്‍ നടത്തിയ വംശീയ ഉന്‍മൂലനത്തിന്റെ രീതി തന്നെ ഇങ്ങനെയായിരുന്നു. ഇന്ന് ചെയ്ത ഈ പാതകത്തിനൊപ്പം നില്‍ക്കാന്‍ തൃണമൂലിന് സാധിക്കില്ലെന്നും ഒബ്രയന്‍ പറഞ്ഞു. തൃണമൂലിനകത്ത് മമതയുടെ നിലപാടുകള്‍ക്കെതിരെ നേതാക്കള്‍ പരസ്യമായി എതിര്‍പ്പറിയിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നേരത്തെ ഡോക്ടര്‍മാരുടെ സമരത്തിലും മമതയുടെ നിലപാടിനെതിരെ നേതാക്കള്‍ എതിര്‍ത്തിരുന്നു.

English summary
trinamool camp in splits on kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X