കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. മൂന്ന് പേര്‍ക്ക് ബോംബാക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം അവശേഷിക്കുമ്പോഴാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. പശ്ചിംമെഡ്‌നാപൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പരിക്കേറ്റവരെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

west bengal

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, നാല് തൃണമൂല്‍ പ്രവര്‍ത്തകര്‍ നാരായണ്‍ഗാര്‍ഗ് പൊലീസ് സ്റ്റേഷന്‍ മേഖലയിലെ മക്രാംപൂരിലെ ഒരു റോഡ് സൈഡില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ബൈക്കിലെത്തിയ അക്രമികള്‍ ബോംബ് എറിഞ്ഞശേഷം 24 കാരനായ തൃണൂമൂല്‍ പ്രവര്‍ത്തകനെ വെടിവച്ചു കൊല്ലുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ തടയാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. ബിജെപിയാണ് ഇതിന് പിന്നില്‍ . ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അജിത് മൈതി പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് ബിജെപി ജില്ല പ്രസിഡന്റ് സമിത് ദാസ് പറഞ്ഞു

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

മലപ്പുറത്ത് സിപിഎമ്മിന്‍റെ പുതിയ കളികള്‍; കെടി ജലീല്‍ പൊന്നാനിയിലും പി ശ്രീരാമകൃഷ്ണന്‍ തവനുരിലും?മലപ്പുറത്ത് സിപിഎമ്മിന്‍റെ പുതിയ കളികള്‍; കെടി ജലീല്‍ പൊന്നാനിയിലും പി ശ്രീരാമകൃഷ്ണന്‍ തവനുരിലും?

Recommended Video

cmsvideo
ദൃശ്യം2 വിനെതിരെ നോര്‍ത്ത് ഇന്ത്യന്‍ സംഘികളുടെ വിഷം ചീറ്റല്‍ | Oneindia Malayalam

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടുമത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടു

English summary
Trinamool Congress activist shot dead in West Bengal; 3 injured in bomb attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X