കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കളിത്തട്ടിലേക്ക് മമത, ഗോവയ്ക്ക് പുതിയ പ്രഭാതമൊരുക്കാന്‍ തൃണമൂല്‍, ലൂസീഞ്ഞോക്ക് റോള്‍?

Google Oneindia Malayalam News

പനാജി: ഗോവയുടെ അങ്കത്തട്ടിലേക്ക് ഇറങ്ങി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയ്ക്ക് പുതിയ പ്രഭാതമൊരുക്കുമെന്നാണ് തൃണമൂലിന്റെ പ്രഖ്യാപനം. തൃണമൂലിന്റെ ആദ്യത്തെ ഹോര്‍ഡിംഗുകളും ഗോവയില്‍ ഉയര്‍ന്ന് കഴിഞ്ഞു. തൃണമൂലിന്റെ ലോഗോ പോലെ പോസ്റ്ററുകളും വ്യത്യസ്തമാണ്. മഞ്ഞയിലുള്ള ഹോര്‍ഡിംഗുകളാണ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗോവയ്ക്ക് പുതിയ പ്രഭാതം എന്നുള്ളത് മുന്‍ ഗോവ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലേറോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന വാക്യമാണ്. അദ്ദേഹം നിലവില്‍ തൃണമൂലൂല്‍ ചേരാന്‍ ഒരുങ്ങുകയാണ്. നാളെയാണ് അദ്ദേഹം തൃണമൂലില്‍ ചേരുക.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് കൊണ്ട് ആത്മഹത്യ ചെയ്തു, 'നീറ്റ്' കസിന്റെ ജീവനെടുത്തെന്ന് സായ് പല്ലവിപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് കൊണ്ട് ആത്മഹത്യ ചെയ്തു, 'നീറ്റ്' കസിന്റെ ജീവനെടുത്തെന്ന് സായ് പല്ലവി

1

കോണ്‍ഗ്രസിന്റെ സുപ്രധാന നേതാവ് കൂടിയാണ് ലൂസീഞ്ഞോ ഫലേറോ. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിക്ക് കത്തയച്ച് രാജി വെക്കുകയാണെന്ന് അറിയിച്ചിരുന്നു ലൂസീഞ്ഞോ. ഗോവയിലെ നേതൃത്വത്തില്‍ തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവയില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ പാര്‍ട്ടി ദുര്‍ബലമായ അവസ്ഥയിലാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ കക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷിയായി മാറിയത്.

ഇത്തവണ തൃണമൂലും എഎപിയും ഭീഷണിയായി കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഇരുവരും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ പിളര്‍ത്തുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചിദംബരത്തെ തന്നെയാണ് ഗോവ പിടിക്കാനായി ഏല്‍പ്പിച്ചത്. കോണ്‍ഗ്രസിന് ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ഗോവയില്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡെറിക് ഒബ്രയന്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ബിജെപിക്ക് ബദലാവാനാവില്ലെന്ന് മമത ബാനര്‍ജിയും കുറ്റപ്പെടുത്തിയിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോള്‍ അകന്ന് നില്‍ക്കുകയാണ്. നിലവില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് വ്യക്തമാണ്.

Recommended Video

cmsvideo
Kanhaiya Kumar joins Congress

ബിജെപിയെ വീഴ്ത്താനായി മൂന്ന് പാര്‍ട്ടികള്‍ രംഗത്തുള്ളത് പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പിക്കാന്‍ ഇടയാക്കുമെന്ന് ഉറപ്പാണ്. അതേസമയം തൃണമൂല്‍ ലൂസീഞ്ഞോയ്ക്ക് പുതിയ റോള്‍ നല്‍കി ഗോവയില്‍ മത്സരം കടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗോവയ്ക്ക് ഇപ്പോള്‍ വേണ്ടത് ഒരു പോരാളിയെയാണ്. അല്ലാതെ കോണ്‍ഗ്രസിനെയല്ല. ഇന്ന് മോദിക്കെതിരെ ആരാണ് പോരാടുന്നത്. അത് മമത ബാനര്‍ജി മാത്രമാണ്. മമത ഫോര്‍മുല മാത്രമാണ് ബിജെപിക്കെതിരെ വിജയിക്കുന്നത്. സ്ത്രീ ശാക്തീകരണത്തെയാണ് മമത പ്രതിനിധീകരിക്കുന്നത്. ബിജെപിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം, അല്ലാതെ കോണ്‍ഗ്രസിനെതിരെയല്ലെന്നും ലൂസീഞ്ഞോ പറഞ്ഞു. ഇന്ന് വൈകീട്ട് കൊല്‍ക്കത്തയില്‍ എത്തിയിരുന്നു ലൂസീഞ്ഞോ. നാളെയാണ് മമതയെ അദ്ദേഹം കാണുന്നത്.

English summary
trinamool congress expand their base in goa, may invite more congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X