കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ പിടിക്കാന്‍ ത്രിപുരയിലെ ആര്‍ക്കിെടക്ടുമായി ബിജെപി.... കളം മാറ്റി മമത, മിഷന്‍ 22 പൊളിച്ചു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മിഷന്‍ 22 നടപ്പാക്കാന്‍ പുതിയ പദ്ധതികളുമായി ബിജെപിയും നരേന്ദ്ര മോദിയും. ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സുനില്‍ ദേവ്ദറാണ് ബംഗാളില്‍ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് അഭിമാന പോരാട്ടമായിട്ടാണ് അമിത് ഷാ ബംഗാളിലെ തിരഞ്ഞെടുപ്പിനെ കാണുന്നത്. മമതയ്‌ക്കെതിരെ പ്രധാനമന്ത്രി രൂക്ഷമായ വിമര്‍ശനം നടത്തുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് വ്യക്തമാകുന്നത്. മമത ബാനര്‍ജി അതിവേഗം ബിജെപിയുടെ തന്ത്രങ്ങളെ പൊളിച്ച് കൊണ്ടിരിക്കുകയാണ്. പ്രാദേശിക തലം തൊട്ടുള്ള തൃണമൂലിന്റെ പ്രവര്‍ത്തകര്‍ ബിജെപിയുമായി അക്രമത്തിന്റെ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതോടൊപ്പം കടുത്ത ധ്രുവീകരണവും നടക്കുന്നുണ്ട്. ഇതോടെ പോരാട്ടം പൂര്‍ണമായും തൃണമൂലും ബിജെപിയും തമ്മിലായിരിക്കുകയാണ്.

മിഷന്‍ 22

മിഷന്‍ 22

ബിജെപി ബംഗാളില്‍ നിന്ന് ലക്ഷ്യമിടുന്നത് 22 സീറ്റുകളാണ്. കടുത്ത ധ്രുവീകരണം അവര്‍ സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുണ്ട്. തൃണമൂലിനും ഇതേ പാത സ്വീകരിക്കേണ്ടി വന്നു. ത്രിപുരയില്‍ സുനില്‍ ദേവ്ദറിനെ ഇറക്കിയത് മോദിയുടെ നിര്‍ദേശപ്രകാരമാണ്. മുന്‍ ആര്‍എസ്എസ് പ്രചാരകാണ് അദ്ദേഹം. സംസ്ഥാനത്ത് അവസാന ഘട്ട തിരഞ്ഞെടുപ്പ് നേരിടുന്ന 9 മണ്ഡലങ്ങളുടെ ചുമതലയാണ് ദേവ്ദറിന് നല്‍കിയിരിക്കുന്നത്. ഇത് ബിജെപി ഗ്ലാമര്‍ സീറ്റായി കണക്കാക്കുന്നവയാണ്.

മൂന്ന് ഗ്ലാമര്‍ സീറ്റുകള്‍

മൂന്ന് ഗ്ലാമര്‍ സീറ്റുകള്‍

മൂന്ന് സീറ്റുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അമിത് ഷാ ദേവ്ദറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോര്‍ത്ത് കൊല്‍ക്കത്ത, സൗത്ത് കൊല്‍ക്കത്ത, ജാദവ്പൂര്‍ എന്നിവ എന്ത് വിലകൊടുത്തും പിടിച്ചെടുക്കാനാണഅ നിര്‍ദേശം. 2014ല്‍ തൃണമൂല്‍ വിജയിച്ച മണ്ഡലങ്ങളാണ് ഇത്. നിലവില്‍ ഈ മണ്ഡലങ്ങളില്‍ തൃണമൂലിനാണ് വിജയസാധ്യത. സംസ്ഥാനത്തെ മൊത്തം ഭരണത്തെ നിയന്ത്രിക്കുന്നത് ഈ മണ്ഡലമാണെന്ന് ദേവ്ദര്‍ പറയുന്നു. ഇവ പിടിച്ചെടുത്താല്‍ സംസ്ഥാനത്ത് തൃണമൂല്‍ തകര്‍ന്നടിയും.

ഒപ്പത്തിനൊപ്പം രണ്ട് പാര്‍ട്ടികള്‍

ഒപ്പത്തിനൊപ്പം രണ്ട് പാര്‍ട്ടികള്‍

മമത പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെ നിര്‍ത്തിയാണ് ദേവ്ദറിനെ പ്രതിരോധിക്കുന്നത്. അതേസമയം മമതയ്‌ക്കെതിരായ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബാലക്കോട്ടിലെ തിരിച്ചടിയും, പരുക്കനായ നേതാവെന്ന ഇമേജും നരേന്ദ്ര മോദിക്ക് ഗുണം ചെയ്യുമെന്നാണ് പ്രവചനം. ഹിന്ദി സംസാരിക്കുന്ന ബംഗാളി അല്ലാത്ത വോട്ടര്‍മാര്‍ കൂട്ടത്തോടെ ബിജെപിക്കാണ് വോട്ട് ചെയ്യുക. ഹിന്ദുക്കളുടെ വോട്ടും ബിജെപിയിലേക്ക് എത്തുന്നുണ്ട്.

മമതയുടെ നീക്കം

മമതയുടെ നീക്കം

മമത മികച്ച രീതിയിലാണ് ബിജെപിയെ പ്രതിരോധിച്ചത്. ബിജെപി വര്‍ഗീതയും കൈകരുത്തുമാണ് മമതയ്‌ക്കെതിരെ പ്രയോഗിച്ചത്. എന്നാല്‍ ഇതേ രീതിയില്‍ മമത തിരിച്ചടിച്ചതോടെ ബിജെപിയുടെ കണക്ക് കൂട്ടല്‍ തെറ്റി. നിര്‍ണായകമായ ബാരക്‌പോര്‍ സീറ്റിലെ നിയമസഭാ സീറ്റായ ബത്പരയിലെ എംഎല്‍എ അര്‍ജുന്‍ സിംഗ് പാര്‍ട്ടി വിട്ടത് മമതയെ തളര്‍ത്തുമെന്നാണ് ബിജെപി കരുതിയത്. എന്നാല്‍ ഇതോടെ തൃണമൂല്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്.

അമിത് ഷായുടെ പിന്നണി നീക്കം

അമിത് ഷായുടെ പിന്നണി നീക്കം

അമിത് ഷായാണ് അര്‍ജുന്‍ സിംഗിനെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കുകയും ചെയ്തു. മമതയുടെ ഏറ്റവും അടുപ്പക്കാരനായിരുന്നു അര്‍ജുന്‍ സിംഗ്. സെഡ് കാറ്റഗറി സുരക്ഷ വരെ അദ്ദേഹത്തിന് മമത നല്‍കിയിരുന്നു. മുകുള്‍ റോയ് ഇതിന് മുമ്പ് തന്നെ പാര്‍ട്ടി വിട്ടിരുന്നു. ബാരക്‌പോരില്‍ ദിനേഷ് ത്രിവേദിയെ സ്ഥാനാര്‍ത്ഥിയാക്കിയാണ് മമത തിരിച്ചടിച്ചത്. സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവാണ് അദ്ദേഹം. ത്രിവേദി ഒരുക്കിയ പ്രചാരണ തന്ത്രങ്ങള്‍ അര്‍ജുന്‍ സിംഗിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.

മോദിക്ക് വീഴ്ച്ച

മോദിക്ക് വീഴ്ച്ച

ബംഗാളില്‍ മമതയ്‌ക്കെതിരെ മോദി നടത്തിയ വീര്യമേറിയ പ്രസംഗങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. പക്ഷേ ഇത് മുതലെടുക്കാന്‍ സാധിക്കുന്ന സംഘടനാ നേതൃത്വം ബിജെപിക്ക് ഇതുവരെ സംസ്ഥാനത്തില്ല. സുനില്‍ ദേവ്ദറും ഇക്കാര്യം ഉറപ്പിക്കുന്നു. അതേസമയം ബാരക്‌പോരില്‍ മുന്‍തൂക്കം നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ബിജെപിക്ക് 22 സീറ്റുകള്‍ എളുപ്പത്തില്‍ വിജയിക്കാമായിരുന്നു. എന്നാല്‍ അമിത് ഷായുടെ കണക്ക് കൂട്ടല്‍ പിഴച്ചെന്നാണ് വിലയിരുത്തല്‍. മുകുള്‍ റോയിയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

38 സീറ്റുകള്‍ തൃണമൂലിലേക്ക്

38 സീറ്റുകള്‍ തൃണമൂലിലേക്ക്

സംസ്ഥാനത്തെ 42 സീറ്റില്‍ 38 എണ്ണം ഇത്തവണ തൃണമൂല്‍ നേടും. മമത ഇത്തവണ എല്ലാ മണ്ഡലങ്ങളിലും നേരിട്ടിറങ്ങിയാണ് പ്രവര്‍ത്തിച്ചത്. 7 സീറ്റ് വരെ ബിജെപി നേടുമായിരുന്നു. എന്നാല്‍ മമതയുടെ അപ്രതീക്ഷിത നീക്കത്തില്‍ പോരാട്ടം നാല് സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. അതേസമയം മുകുള്‍ റോയിയെ ബിജെപിയുടെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് മമത അയച്ചതെന്ന അഭ്യൂഹങ്ങള്‍ ബംഗാളില്‍ സജീവമാണ്. ഭൂരിഭാഗം വോട്ടര്‍മാരും ഇത് തന്നെയാണ് പറയുന്നത്. അതുകൊണ്ട് തൃണമൂലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇതെന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍. സിബിഐ കേസുകള്‍ പേടിച്ചാണ് മുകുള്‍ റോയ് ബിജെപിയിലേക്ക് പോയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും... മുന്നോക്ക സ്ത്രീ വോട്ടുകളില്‍ മോദിക്ക് കുതിപ്പ്യുപിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും... മുന്നോക്ക സ്ത്രീ വോട്ടുകളില്‍ മോദിക്ക് കുതിപ്പ്

English summary
trinamool congress gains better in bengal bjp diminishes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X