കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ അഖിലേഷുമായി കൈകോര്‍ക്കും, ലക്ഷ്യം കോണ്‍ഗ്രസ് വോട്ട്, പ്രിയങ്കയെ എതിര്‍ക്കാതെ മമത

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ പോകട്ടെ എന്ന കടുത്ത നിലപാടിലാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം അഖിലേഷ് യാദവിനെ വിമാനത്തില്‍ വെച്ച് പ്രിയങ്ക കണ്ടിരുന്നു. അഖിലേഷിനോട് നന്ദി അറിയിക്കുകയാണ് പ്രിയങ്ക ചെയ്തത്.

മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍

പാര്‍ട്ടിയിലെ ഭീരുക്കളെ നിങ്ങള്‍ കൊണ്ടുപോകുന്നതിന് നന്ദിയെന്നായിരുന്നു സമാജ് വാദി അധ്യക്ഷനോട് പ്രിയങ്ക പറഞ്ഞു. എന്നാല്‍ അഖിലേഷ് മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസും ഈ കൂട്ടത്തിലേക്ക് വന്നിരിക്കുകയാണ്. പ്രിയങ്കയുടെ വിശ്വസ്തനായ ലളിതേഷ് പതി ത്രിപാഠിയാണ് പാര്‍ട്ടി വിട്ടത്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

1

കമലേഷ് ത്രിപാഠിയുടെ കൊച്ചുമകനാണ് ലളിതേഷ്. യുപിയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്നു കമലേഷ് ത്രിപാഠി. പൂര്‍വാഞ്ചല്‍ മേഖലയിലെ അതിശക്തനാണ് അദ്ദേഹം. പ്രിയങ്കയുടെ ബോട്ട് യാത്ര അടക്കം പ്ലാന്‍ ചെയ്ത് നടപ്പാക്കിയത് ത്രിപാഠിയാണ്. ലളിതേഷിനെ പ്രിയങ്ക സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. മിര്‍സാപൂരില്‍ നിന്ന് അനുപ്രിയ പട്ടേലിനെതിരെ അദ്ദേഹം മത്സരിച്ചിരുന്നു. ലളിതേഷ് ഭീരുവായത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നാണ് വാദം. എന്നാല്‍ ഇതിന്റെ കാരണം മറ്റൊന്നുമല്ല. പ്രിയങ്ക ഇംപാക്റ്റുണ്ടാക്കി എന്നത് ശരിയാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും ബിജെപിക്ക് ബദലായി കാണുന്നില്ല എന്നതാണ്.

2

തൃണമൂല്‍ കോണ്‍ഗ്രസ് കളത്തിലേക്ക് ഇറങ്ങി വന്നത് കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ കൂടിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെയെല്ലാം ചാക്കിട്ട് പിടിക്കാനാണ് തൃണമൂല്‍ പ്ലാന്‍. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പമാണ് അവര്‍. എസ്പിക്ക് വേണ്ടി മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങും. അതേസമയം രാഹുല്‍ ഗാന്ധിയേക്കാള്‍ മിടുക്കുള്ള നേതാവാണ് പ്രിയങ്കയെന്ന് മമത രഹസ്യമായി സമ്മതിക്കുന്നു. പ്രിയങ്ക മികച്ച നേതാവാകും എന്നത് തന്നെയാണ് മമത കരുതുന്നത്. എന്നാല്‍ രാഹുലുമായി അടുക്കാന്‍ താല്‍പര്യവുമില്ല. പക്ഷേ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് മമത തീരുമാനിക്കുകയായിരുന്നു. അതാണ് എസ്പിയെ കൂടെ കൂട്ടിയത്.

3

എസ്പിയുടെ ജയാ ബച്ചന്‍ നേരത്തെ മമതയ്ക്ക് വേണ്ടി ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. ഇതിന് ബദലായിട്ടാണ് അഖിലേഷിന് വേണ്ടി മമത എത്തുന്നത്. ലളിതേഷിന് വേണ്ടി വന്‍ പ്ലാനുകളായിരുന്നു പ്രിയങ്ക തയ്യാറാക്കിയത്. വ്യക്തിപരമായ തിരിച്ചടിയാണ് പ്രിയങ്കയ്ക്ക് ഇത് നല്‍കിയത്. യുപിയിലെ യുദ്ധക്കളത്തിലേക്ക് മമതയുടെ ഔദ്യോഗികമായ വരവ് കൂടിയായിരുന്നു ഇത്. അഗ്രസീവായി കടന്നുകയറുകയാണ് തൃണമൂല്‍. യുപിയില്‍ മാത്രമല്ല അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം എഎപിയും തൃണമൂലും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ അന്തകരാകും.

4

യുപി എനിക്ക് പുതിയൊരു സംസ്ഥാനമല്ല, പലപ്പോഴായി ഇവിടെ പ്രചാരണത്തിന് എത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു. ലഖിംപുരിയില്‍ കോണ്‍ഗ്രസ് പ്രശ്‌നമുണ്ടായിട്ടും എത്തിയില്ലെന്ന് മമത ആരോപിച്ചു. പക്ഷേ തൃണമൂല്‍ അവിടെയെത്തി. ബംഗാളില്‍ ഇരുന്ന് കൊണ്ട് കര്‍ഷകര്‍ക്കായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും മമത വ്യക്തമാക്കി. അതേസമയം ലളിതേഷിനൊപ്പം പിതാവ് രാജേഷ്പതി ത്രിപാഠിയും തൃണമൂലില്‍ ചേര്‍ന്നു. മമത സിപിഎം ഭരണത്തെ ബംഗാളില്‍ വീഴ്ത്തിയത് മികച്ചതായിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ എല്ലാവരും മമതയെ സ്വീകാര്യയായി കാണുന്നത് അവരുടെ പോരാട്ടവീര്യം കൊണ്ടാണെന്നും രാജേഷ് ത്രിപാഠി പറഞ്ഞു.

5

യുപിയില്‍ എസ്പി ജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി കൂടി ദേശീയ തലത്തിലെത്തും. തൃണമൂലിനെ പോലെ അവരും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെത്തും. 2024ല്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാമെന്ന കോണ്‍ഗ്രസ് മോഹങ്ങള്‍ ഒക്കെ ഇതോടെ തകരും. എന്നാല്‍ ഇത് മനസ്സിലാക്കിയ സോണിയാ ഗാന്ധി എല്ലാ സംസ്ഥാന അധ്യക്ഷന്മാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇവരോട് ഉറച്ച് നില്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വിടുന്നവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ഹൈക്കമാന്‍ഡിലെ വിലയിരുത്തല്‍. ബിജെപിയിലേക്ക് പോകുന്നതാണെങ്കില്‍ അധികാരത്തിനാണെന്ന് കരുതാം. പക്ഷേ തൃണമൂലിലേക്ക് പോകുന്നുണ്ടെങ്കില്‍ അത് നേതൃത്വത്തിന്റെ പ്രശ്‌നമാണ്.

ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
trinamool congress join hands with samajwadi party, congress now their prime target to expand base
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X