കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുല്‍ സുപ്രിയോക്ക് 2 റോള്‍, രാജ്യസഭയിലെത്തിക്കും, മമതയുടെ നാഷണല്‍ പ്ലാനിന് ചരടുവലിച്ച് അഭിഷേക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി നേതൃത്വം ആകെ അമ്പരപ്പിലാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസ്സിലാവുന്നതിന് മുമ്പേ ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിട്ടിരുന്നു. ബിജെപിയുടെ വിശ്വസ്ത പോരാളിയായിരുന്ന നേതാവാണ് അദ്ദേഹം. ഒരുപക്ഷേ മുകുള്‍ റോയിയേക്കാള്‍ ഞെട്ടിച്ച മാറ്റമായിരുന്നു സുപ്രിയോ നടത്തിയത്.

കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്. എന്തിനേറെ പറയുന്നു, സംസ്ഥാന രാഷ്ട്രീയത്തില്‍ മമതയുടെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹം മാറിയതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ മമതയ്ക്കുണ്ടെന്നാണ് തെളിയുന്നത്.

1

കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് സുപ്രിയോയെ നീക്കിയത് മുതല്‍ അദ്ദേഹം നേതൃത്വവുമായി അകന്നിരുന്നു. ഇത് കൃത്യമായി തൃണമൂല്‍ മനസ്സിലാക്കിയിരുന്നു. അഭിഷേക് ബാനര്‍ജിയാണ് സുപ്രിയോയുടെ വരവിന് പിന്നില്‍ കളിച്ചത്. പാര്‍ട്ടിയിലേക്ക് ചില സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് അദ്ദേഹത്തെ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി സുപ്രിയോയുമായി ചര്‍ച്ചയിലായിരുന്നു അഭിഷേക് ബാനര്‍ജി. മമതയ്ക്കും സുപ്രിയോയെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ഇത് അമിത് ഷാ പോലും അറിഞ്ഞില്ല എന്നതാണ് വാസ്തവം.

2

അര്‍പിത ഘോഷ് നേരത്തെ എംപി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. അത് സുപ്രിയോയെ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു. ഈ ഒഴിവിലേക്ക് സുപ്രിയോ മത്സരിക്കും. രാജ്യസഭയിലേക്ക് അദ്ദേഹത്തെ എത്തിക്കാനാണ് പ്ലാന്‍. സുപ്രിയോ ലോക്‌സഭാ എംപി സ്ഥാനവും രാജിവെക്കും. രാജ്യസഭയിലേക്കാണ് എംപിയായി അദ്ദേഹത്തെ എത്തിക്കാന്‍ മമത നിര്‍ദേശിച്ചിരിക്കുന്നത്. ലോക്‌സഭാ സീറ്റ് രാജിവെച്ചാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് നടക്കും. അതോടെ ആ സീറ്റും നേടാമെന്ന വിലയിരുത്തലിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

3

സുപ്രിയോക്ക് ദേശീയ തലത്തില്‍ നല്ല സ്വാധീനമുണ്ട്. ബിജെപിയിലായിരുന്നപ്പോള്‍ ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ ദേശീയ മുഖമായിരുന്നു സുപ്രിയോ. അത് കണ്ടിട്ടാണ് മമത സുപ്രിയോയെ തൃണമൂലിലേക്ക് ക്ഷണിച്ചത്. നേരത്തെ ഭവാനിപൂരില്‍ സ്റ്റാര്‍ ക്യാമ്പയിനറായി സുപ്രിയോയെയാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താനില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഇത് ബിജെപിക്കുള്ള ആദ്യ തിരിച്ചടിയായിരുന്നു. ഭവാനിപൂരില്‍ ബിജെപി ചിന്തിക്കും മുമ്പ് തന്നെ തിരിച്ചടി നല്‍കാനായിരുന്നു മമതയുടെ പ്ലാന്‍. മമതയ്‌ക്കെതിരെ പ്രചാരണത്തിന് ആളില്ലാത്ത അവസ്ഥയിലാണ് ബിജെപി.

4

നോര്‍ത്ത് ഈസ്റ്റില്‍ അടക്കം സുപ്രിയോക്ക് സ്വാധീനമുണ്ട്. നോര്‍ത്ത് ഈസ്റ്റ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളിലും തൃണമൂലിന് എത്തിപ്പെടാന്‍ സുപ്രിയോയിലൂടെ സാധിക്കും. ദേശീയ പ്ലാന്‍ മമത തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അതില്‍ നിര്‍ണായക റോള്‍ അദ്ദേഹത്തിനുണ്ടാവും. ദില്ലിയില്‍ കൂടുതല്‍ പ്രവര്‍ത്തനത്തിനാണ് മമതയുടെ നീക്കം. അതിന് സുപ്രിയോയെ പോലുള്ള ഒരു നേതാവ് വേണം. അഭിഷേക് ബാനര്‍ജിക്കും ഡെറിക് ഒബ്രയനും പിന്നാലെ സുപ്രിയോക്കും നിര്‍ണായകമായ ഒരു പദവി തൃണമൂലില്‍ ലഭിക്കും. അതേസമയം സുപ്രിയോ വന്നത് പോലെ എല്ലാവരെയും സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന സൂചന മമത നല്‍കിയിട്ടുണ്ട്.

5

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷുമായി അത്ര നല്ല ബന്ധമല്ല സുപ്രിയോക്ക് ഉള്ളത്. അസന്‍സോളിലെ പാര്‍ട്ടി കാര്യങ്ങളില്‍ തന്നോട് ഇടപെടരുതെന്ന് ദിലീപ് ഘോഷ് പറഞ്ഞുവെന്ന് പരസ്യമായി ബാബുല്‍ സുപ്രിയോ പറഞ്ഞിരുന്നു. അസന്‍സോള്‍ ബാബുലിന്റെ മണ്ഡലമാണ്. ഇവിടെ ബിജെപി കൗണ്‍സിലര്‍ ഇമ്മാനുവേല്‍ വീലര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ജില്ലാ നേതൃത്വുമായി പിണങ്ങിയാണ് വീലര്‍ പാര്‍ട്ടി വിട്ടത്. അത് സുപ്രിയോയെ അറിയിച്ചാണ് അദ്ദേഹം ടിഎംസിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ പ്രശ്‌നങ്ങള്‍ ദിലീപ് ഘോഷുമായി ചര്‍ച്ച ചെയ്‌തെങ്കിലും സുപ്രിയോയെ താക്കീത് ചെയ്യുന്ന തരത്തിലായിരുന്നു ഘോഷ് സംസാരിച്ചത്. എംപി നില്‍ക്കേണ്ടിടത്ത് നിന്നാല്‍ മതിയെന്നായിരുന്നു മുന്നറിയിപ്പ്.

6

ഇനിയും നിരവധി പേരാണ് തൃണമൂലിലേക്ക് പോകാന്‍ നില്‍ക്കുന്നത്. അവരെ കുറിച്ച് അറിയാമെന്നും, പാര്‍ട്ടി വിടുന്നവരെ തടയില്ലെന്നും മനസ്സ് മാറ്റാന്‍ ശ്രമിക്കില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ഇവര്‍ അവസരവാദികളാണെന്നും ബിജെപി വ്യക്തമാക്കി. ബിജെപി കേന്ദ്ര നേതൃത്വം അടുത്ത ദിവസം തന്നെ ബംഗാളിലേക്ക് എത്തുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസമുണ്ടാക്കാനാണ് ഇത്. സുപ്രിയോ അധികാര കൊതി മൂലം പോയതാണെന്ന് ബിജെപി പറയുന്നു. ഏഴ് വര്‍ഷത്തോളം കേന്ദ്രത്തില്‍ മന്ത്രിയായിരുന്നു അദ്ദേഹം. എന്നിട്ടും പോവുകയായിരുന്നു സുപ്രിയോ. അദ്ദേഹം പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ബിജെപി പറഞ്ഞു.

7

പുതിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി പിളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നയങ്ങളോട് താല്‍പര്യമില്ലാത്ത നിരവധി പേര്‍ ബിജെപിയിലുണ്ട്. തന്നെ മാറ്റി നിര്‍ത്തിയതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ബിജെപി വിട്ടതെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. താന്‍ പാര്‍ട്ടിക്ക് വേണ്ടി നല്ലത് ചെയ്തില്ലെന്നോ, ബംഗാളിന് വേണ്ടി നിന്നില്ലെന്നോ എന്റെ എതിരാളികള്‍ പോലും പറയില്ല. എന്നെ ആവശ്യമുള്ള ടീമിലേക്കാണ് ഞാന്‍ വന്നിരിക്കുന്നത്. അവിടെ എന്നെ ഇരുകൈ നീട്ടി തൃണമൂല്‍ സ്വീകരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് എല്ലാം നടന്നത്. ഡെറിക് ഒബ്രയനാണ് തന്നെ ടിഎംസി കൂടാരത്തില്‍ എത്തിച്ചതെന്നും സുപ്രിയോ പറഞ്ഞു.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
trinamool congress may gave rajya sabha seat to babul supriyo, a national role is also waiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X