കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്..... മമത അശോക് ഗെലോട്ടിനെ വിളിച്ചു

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ കോണ്‍ഗ്രസിന് നേരത്തെ തന്നെ പ്രതീക്ഷ അടഞ്ഞതാണ്. അതിന് പുറമേ തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞതും വലിയ തിരിച്ചടിയാണ്. മമതാ ബാനര്‍ജിയുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ മമത അശോക് ഗെലോട്ടിനെ വിളിച്ച് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ്. ഇത് പുതിയ സഖ്യത്തിനുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്.

അതേസമയം മമതയും കോണ്‍ഗ്രസുമായി സഖ്യം ആഗ്രഹിക്കുന്നുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് ഇപ്പോള്‍ തൃണമൂലിന്റെ ശത്രുക്കളല്ലെന്നും ബിജെപിയാണ് പ്രധാന ശത്രുവെന്നുമാണ് മമത ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി മതേതര മുന്നണിക്ക് മമത തയ്യാറാവുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

ഗെലോട്ടിന് ആശംസ

ഗെലോട്ടിന് ആശംസ

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് 68ാം പിറന്നാള്‍ ആശംസ മമത അറിയിച്ചതാണ് പുതിയ. അഭ്യൂഹങ്ങള്‍ക്ക് കാരണം. അതേസമയം ഫാനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച സാഹചര്യത്തില്‍ ബംഗാളിലെ സ്ഥിതി എന്താണെന്നും ഗെലോട്ട് തിരിച്ച് ചോദിച്ചിട്ടുമുണ്ട്. ഇതും വലിയ ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട്. ഇരുവരും തമ്മില്‍ മികച്ച ബന്ധം ദേശീയ തലത്തിലുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലം തൊട്ട് ഇരുവരുടെയും ബന്ധം ശക്തമാണ്.

ബംഗാളിലെ 42 സീറ്റ്

ബംഗാളിലെ 42 സീറ്റ്

ബംഗാളിലെ 42 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും ദുര്‍ബലമാണ് കോണ്‍ഗ്രസ്. മമത ബാനര്‍ജി ബംഗാളില്‍ നിന്ന് എല്ലാ സീറ്റുകളും തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മമതയുമായി ഒരു സഖ്യമുണ്ടാക്കുക വളരെ പ്രധാനമാണ് കോണ്‍ഗ്രസിന്. ദേശീയ തലത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് സഖ്യം കുറവാണ്. ഉത്തര്‍പ്രദേശിലും സഖ്യമില്ല. അതുകൊണ്ട് മമത വരുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും.

സ്വാധീനം ഇങ്ങനെ

സ്വാധീനം ഇങ്ങനെ

അശോക് ഗെലോട്ട് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുന്നണിയുണ്ടാക്കുന്നതില്‍ വിജയിച്ച നേതാവാണ്. ദേശീയ തലത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തിയിരുന്നു. അത് വഴിയാണ് മമതയുമായുള്ള ബന്ധം ഗെലോട്ട് ശക്തിപ്പെടുത്തിയത്. മമതയെ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയുടെ ഭാഗമാക്കാന്‍ ഗെലോട്ടിന്റെ കോണ്‍ഗ്രസ് കളത്തിലിറക്കാനാണ് സാധ്യത. കേന്ദ്ര മന്ത്രി സ്ഥാനം അടക്കം നല്‍കാനാണ് സാധ്യത.

ബംഗാളില്‍ കടുപ്പമേറുന്നു

ബംഗാളില്‍ കടുപ്പമേറുന്നു

ബംഗാളില്‍ മമതയ്ക്ക് പോരാട്ടം കടുപ്പമേറുന്നു എന്നത് സത്യാവസ്ഥയാണ്. ബിജെപിക്ക് പത്ത് സീറ്റില്‍ വരെ സാധ്യതയും പ്രവചിക്കുന്നുണ്ട്. ബ ിജെപിക്ക് കാരണം മമതയ്ക്കും വര്‍ഗീയ കാര്‍ഡ് പ്രയോഗിക്കേണ്ടി വന്നു. കോണ്‍ഗ്രസും സിപിഎമ്മും അപ്രസക്തമായ സാഹചര്യത്തില്‍ അവരെ ഒപ്പം കൂട്ടുന്നത് തെറ്റല്ലെന്നാണ് മമതയുടെ നിലപാടും. ബംഗാളില്‍ ഇരുപാര്‍ട്ടികള്‍ക്കും സീറ്റൊന്നും കിട്ടില്ലെന്നാണഅ മമതയുടെ വിലയിരുത്തല്‍.

മായാവതിയും വരുമോ?

മായാവതിയും വരുമോ?

മമത ഏറ്റവും നല്ല രീതിയില്‍ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മായാവതി. ഇവര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മായാവതിയുമായി അടുപ്പമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ മമത സഹായിക്കും. മമത പറഞ്ഞാല്‍ മായാവതി അനുസരിച്ചേക്കും. ഉത്തര്‍പ്രദേശില്‍ മാത്രമല്ല മധ്യപ്രദേശിലും രാജസ്ഥാനിലും വരെ ഇത് ഗുണം ചെയ്യും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനും ഇത് ഗുണം ചെയ്യും. അതിനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കുംകോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും

English summary
trinamool congress may join hands with congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X