കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; എട്ടാമത്തെ എംഎൽഎയും ബിജെപിയിലേക്ക്...

Google Oneindia Malayalam News

കൊൽക്കത്ത: കഴിഞ്ഞ ദിവസമാണ് ബിജെപിയെ പുറത്താക്കി ആറാത്തെ മുനിസിപ്പാലിറ്റിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തത്. തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിലെ തിരിച്ചു വരവ് എന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും പ്രവർത്തകർക്ക് അധികം സന്തോഷിക്കാൻ വകയില്ല. എട്ടാമത്തെ തൃണമൂൽ എംഎൽഎയും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നെന്ന വാർത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്.

തൃണമൂല്‍ എംഎല്‍എ സബ്യസാചി ദത്തയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്.
ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂലിനേറ്റ അപ്രതീക്ഷിത പ്രഹരമാണ് സബ്യസാചി ദത്തയുടെ ബിജെപി പ്രവേശനം. തൃണമൂല്‍ അക്രമങ്ങളില്‍ സംഘര്‍ഷഭരിതമായ ബംഗാളിനെ ശാന്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ബിജെപിയിൽ പ്രവേശിച്ച ഉടനെ ആവശ്യപ്പെടുകയും ചെയ്തു.

മോദിയുടെ കീഴിൽ പുതിയ ഇന്ത്യ

മോദിയുടെ കീഴിൽ പുതിയ ഇന്ത്യ

ബിദ്ധനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ദത്തയ്ക്ക് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷാണ് ഷാ പങ്കെടുത്ത സെമിനാറില്‍ വെച്ച് പാര്‍ട്ടി പതാക കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് ഇന്ത്യ പുതിയ ഉയരങ്ങള്‍ സ്വന്തമാക്കിയതെന്നും രാജ്യവും രാജ്യത്തിന്റെ താത്പര്യങ്ങളും എന്റെയും പാര്‍ട്ടിയുടെയും താത്പര്യങ്ങളേക്കാള്‍ വലുതാണെന്ന് പാർട്ടി പതാക സ്വീകരിച്ചതിന് ശേഷം സബ്യസാചി ദത്ത പറഞ്ഞു.

ഒട്ടും അതിശയമില്ല

ഒട്ടും അതിശയമില്ല

ദത്ത ഏറെനാളായി തൃണമൂല്‍ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു. ദത്തയുടെ കൂടി കൂറുമാറ്റത്തോടെ ബിജെപിയിലേക്കു ചേക്കേറിയ തൃണമൂല്‍ എംഎല്‍എമാരുടെ എണ്ണം എട്ടായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദത്തയുമായി തൃണമൂലിനു ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ദത്തയുടെ പോക്കില്‍ ഒട്ടും ആശങ്കയില്ലെന്നായിരുന്നു തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പ്രതികരിച്ചത്.

മമത തെറ്റിദ്ധാരണകൾ പരത്തുന്നു

മമത തെറ്റിദ്ധാരണകൾ പരത്തുന്നു

അതേസമയം ബംഗാളിൽ അഭയാർത്ഥികളായി കഴിയുന്ന ഒറ്റയാളെ പോലും കേന്ദ്ര സർക്കാർ പുറത്താക്കില്ലെന്നും എന്നാൽ നുഴഞ്ഞുകയറിയ ഒരാളെപ്പോലും രാജ്യത്ത് കഴിയാൻ അനുവദിക്കില്ലെന്നും ബംഗാളിലെത്തിയ അമിത് ഷാ വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിലെ കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെറ്റിദ്ധാരണകൾ പരത്തുകയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ഹിന്ദുക്കൾ രാജ്യം വിടേണ്ടി വരില്ല

ഹിന്ദുക്കൾ രാജ്യം വിടേണ്ടി വരില്ല

ഹിന്ദു, ബുദ്ധിസ്റ്റ്, സിഖ്, ജെയിൻ, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് ഒരിക്കലും രാജ്യം വിടേണ്ടി വരില്ല. പൗരത്വ രജിസ്റ്റർ നടപ്പാക്കും മുൻപ്, ബംഗാളിൽ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തും. അതോടുകൂടി ഇവിടെ അഭയാർഥികളായി കഴിയുന്നവർക്ക് പൗരത്വം ലഭിക്കും. ഇത് നടപ്പാക്കി കഴിഞ്ഞ ശേഷം സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരും. തുടർന്ന് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും, അവരെ രാജ്യത്ത് നിന്നും പുറന്തള്ളുകയും ചെയ്യുമെന്നും അദ്ദേഹം ബംഗാളിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കുകയായിരുന്നു.

English summary
Trinamool Congress MLA Sabyasachi Dutta today joined BJP in the presence of Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X