നിയമസഭയോ നഴ്‌സറി സ്‌കൂളോ!സ്പീക്കറുടെ ദണ്ഡുമായി എംഎല്‍എ ഇറങ്ങിയോടി,പിടിക്കാന്‍ മറ്റുള്ളവരും;വീഡിയോ
സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീ പീഡന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയപ്പോളാണ് ബര്‍മന്‍ ദണ്ഡുമായി ഇറങ്ങിയോടാന്‍ ശ്രമിച്ചത്.
അഗര്‍ത്തല: ഈ രംഗങ്ങള്‍ കണ്ടാല്‍ ഇത് നിയമസഭയോ അതോ നഴ്‌സറി സ്‌കൂളോ എന്ന് ആരും സംശയിച്ചുപോകും. ത്രിപുര നിയമസഭയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. സ്പീക്കറുടെ ദണ്ഡും കൈക്കലാക്കി നിയമസഭയില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിപക്ഷ എംഎല്‍എയും, അദ്ദേഹത്തെ പിടികൂടാന്‍ പിന്നാലെ സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും ഓടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മനാണ് നിയമസഭയിലെ നടപടിക്രമങ്ങള്‍ തടയുന്നതിനായി സ്പീക്കറുടെ ദണ്ഡ് അടിച്ചുമാറ്റിയത്. ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ചിഹ്നമാണ് വെള്ളി നിറത്തിലുള്ള ദണ്ഡ്. സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീ പീഡന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയപ്പോളാണ് ബര്‍മന്‍ ദണ്ഡുമായി ഇറങ്ങിയോടാന്‍ ശ്രമിച്ചത്.

ആരോപണം സ്ത്രീപീഡന കേസില്‍
ത്രിപുര മന്ത്രിസഭയിലെ സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീ പീഡന ആരോപണത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷ ബഹളം വെയ്ക്കുകയും നടുത്തളത്തിലിറങ്ങുകയും ചെയ്ത്.

പുറത്തേക്ക് ഓടി
നിയമസഭയില്‍ ബഹളം തുടരുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മ്മന്‍ സ്പീക്കറുടെ കൈയില്‍ നിന്ന് ദണ്ഡ് തട്ടിയെടുത്തത്. തുടര്‍ന്ന് നിയസഭയുടെ പുറത്തേക്ക് ഓടുകയായിരുന്നു ബര്‍മ്മന്‍

രക്ഷയില്ല, ഓടി തോല്‍പ്പിച്ച് എംഎല്‍എ
ബര്‍മ്മനെ പിടികൂടാന്‍ മറ്റു എംഎല്‍എമാരും സുരക്ഷാ ജീവനക്കാരും പിന്നാലെ ഓടിയെങ്കിലും അദ്ദേഹം പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് സുരക്ഷാ ജീവനക്കാര്‍ ദണ്ഡുമായി തിരിച്ച് നിയമസഭയിലെത്തിയത്.

മുന്‍പും സമാന സംഭവങ്ങള്‍
ബര്‍മ്മന്‍ നിയമസഭയില്‍ കാണിച്ചുകൂട്ടിയത് നിയമസഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തിയാണെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. മുന്‍പും ത്രിപുര നിയമസഭയില്‍ സമാന സംഭവം അരങ്ങേറിയിട്ടുണ്ട്.












Click it and Unblock the Notifications